Qatar

ഖത്തറിൽ ഹരിത പ്രദേശങ്ങൾ വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കി എംഎംഇ

ഖത്തറിൽ ഹരിത പ്രദേശങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള നിരന്തരമായ നീക്കത്തിന്റെ ഭാഗമായി വംശനാശഭീഷണി നേരിടുന്നതും അപൂർവവുമായ കാട്ടു വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാനുള്ള ശ്രമങ്ങൾ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം (എംഎംഇ) ശക്തമാക്കി.

പുൽമേടുകളിലും പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിലും അപൂർവയിനം കാട്ടു വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാനുള്ള പദ്ധതി മന്ത്രാലയത്തിലെ സംരക്ഷണ-വന്യജീവി വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും കൃത്യമായി നനച്ചു കൊടുക്കാനുള്ള സംവിധാനം ഏർപ്പെടുത്തുമെന്നും വന്യജീവി വിഭാഗം മേധാവി അലി സാലിഹ് അൽ മാരി പറഞ്ഞു.

പുൽമേടുകളെ മികച്ചതാക്കാനും സസ്യങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനും അപൂർവമായ പ്രാദേശിക മരങ്ങൾ നിലനിർത്താനും ക്യാമ്പെയ്ൻ സഹായിക്കുമെന്ന് സംരക്ഷണ-വന്യജീവി വകുപ്പ് ഡയറക്ടർ താലിബ് ഖാലിദ് അൽ ഷഹ്വാനി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button