QatarSports

നാളെ ലോകകപ്പ് ട്രോഫിക്ക് യാത്രയയപ്പ്, ടൂർണമെന്റിനു മുൻപ് കിരീടം കാണാൻ അവസാന അവസരം

ചൊവ്വാഴ്ച രാത്രി ഫിഫ വേൾഡ് കപ്പ് ട്രോഫിയുടെ യാത്രയയപ്പ് പരിപാടിക്ക് കത്താറ ആതിഥേയത്വം വഹിക്കും. ടൂർണമെന്റിന്റെ 200 ദിവസത്തെ കൗണ്ട്ഡൗൺ പ്രമാണിച്ച് ഈദ് അവധിക്കാലത്തടക്കം രാജ്യത്തുടനീളം നിരവധി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

ചൊവ്വാഴ്ചത്തെ ഫൈനൽ ഇവന്റ് പൊതുജനങ്ങൾക്കായി തുറന്നിരിക്കും. ഇതിൽ ഒരു ഗംഭീര സ്റ്റേജ് ഷോ ഉൾപ്പെടുന്നതു കൂടാതെ രണ്ട് തവണ ഫിഫ ലോകകപ്പ് ജേതാവായ ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം കഫു പങ്കെടുക്കും. വൈകുന്നേരം 7 മണിക്കാണ് പരിപാടി ആരംഭിക്കുന്നത്.

മെയ് 5 മുതൽ 10 വരെ, ആസ്പയർ പാർക്ക്, ദോഹ ഫെസ്റ്റിവൽ സിറ്റി, സൂഖ് വാഖിഫ്, മ്ഷൈറബ് ഡൗൺടൗൺ ദോഹ എന്നിവയുൾപ്പെടെ ഖത്തറിലുടനീളമുള്ള നിരവധി സ്ഥലങ്ങളിൽ ട്രോഫി പര്യടനം നടത്തി. നിരവധി ബിസിനസ്സുകളിലും ഓർഗനൈസേഷനുകളിലും ഇത് പ്രദർശിപ്പിച്ചു.

ചൊവ്വാഴ്‌ച കത്താറയിൽ നടക്കുന്ന പ്രത്യേക പരിപാടിയിൽ പങ്കെടുക്കാൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കുന്നു. അതിൽ നിരവധി വിശിഷ്ടാതിഥികൾ പങ്കെടുക്കുകയും ആവേശകരമായ നിരവധി കാര്യങ്ങൾ അവതരിപ്പിക്കുകയും ചെയ്യും. നവംബറിൽ ടൂർണമെന്റ് ആരംഭിക്കുന്നതിന് മുമ്പ് ഖത്തറിൽ ട്രോഫി കാണാനുള്ള അവസാന അവസരമാണിത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button