അന്തർദേശീയംആരോഗ്യം

അര ലക്ഷം പേരെ രാജ്യത്തെത്തിച്ചു, ഖത്തർ എയർവേയ്സിനെ അഭിനന്ദിച്ച് ബ്രിട്ടൺ

കൊറോണ വൈറസിനെ തുടർന്ന് ആഗോള തലത്തിലുള്ള വ്യോമയാന സർവ്വീസുകൾ താറുമാറായപ്പോഴും മികവു കാണിച്ച് ഖത്തർ എയർവേയ്സ്. മറ്റു എയർവേയ്സ് കമ്പനികൾ സർവീസുകൾ നിർത്തി വക്കുന്ന സാഹചര്യത്തിലും ഖത്തർ എയർവേയ്സ് അവരുടെ സേവനം തുടർന്നിരുന്നു. കഴിഞ്ഞ മാസം ബ്രിട്ടണിലേക്കു മാത്രം നാൽപത്തിയയ്യായിരം പേരെയാണ് ഖത്തർ എയർവേയ്സ് സുരക്ഷിതമായി എത്തിച്ചത്. ഇതിനെത്തുടർന്ന് ബ്രിട്ടന്റെ അഭിനന്ദനവും ഖത്തർ എയർവേയ്സിനെ തേടിയെത്തി.

”ഖത്തർ വഴി നാൽപത്തിയയ്യായിരം ബ്രിട്ടീഷ് പൗരന്മാരെയാണ് കഴിഞ്ഞ മാസം മാത്രം ഖത്തർ എയർവേയ്സ് നാട്ടിലെത്തിച്ചത്. ഖത്തർ നടത്തിയ ഈ മാതൃകാപരമായ പ്രവർത്തനത്തിന് എല്ലാ വിധ നന്ദിയും അറിയിക്കുന്നു. ഈ സമയത്തു നൽകിയ പിന്തുണ വില മതിക്കാനാവാത്തതാണ്.” ബ്രിട്ടീഷ് മന്ത്രിയായ ജെയിംസ് ക്ലവർലി ട്വീറ്റു ചെയ്തു.

നേരത്തെ ഖത്തറിലെ ജർമൻ അംബാസിഡറും എയർവേയ്സിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചിരുന്നു. ഏഷ്യയിലുണ്ടായിരുന്ന ആയിരത്തോളം ജർമൻ വിദ്യാർത്ഥികളെ സുരക്ഷിതമായി നാട്ടിലെത്തിച്ചതിനെ തുടർന്നാണിത്. ഈ പ്രതിസന്ധി ഘട്ടത്തിലും മറ്റു രാജ്യങ്ങളിലെ ഭരണാധികാരികളുമായി ബന്ധപ്പെട്ട് ആളുകളെ സ്വന്തം രാജ്യത്തെത്തിക്കാൻ ഖത്തർ എയർവേയ്സ് ഇപ്പോഴും പ്രയത്നിച്ചു കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളിൽ ഒമാനി വിദ്യാർത്ഥികളെ ഓസ്ട്രേലിയ, ന്യൂസിലാൻഡ്, അമേരിക്ക എന്നിവടങ്ങളിൽ നിന്നും സ്വന്തം രാജ്യത്തെത്തിക്കാൻ ഖത്തർ എയർവേയ്സിനെ തിരഞ്ഞെടുത്തിരുന്നു. ആളുകൾക്കു പുറമേ അവശ്യ സാധനങ്ങളും മരുന്നുകളും മറ്റും വിവിധ രാജ്യങ്ങളിൽ കൃത്യമായി എത്തിക്കാനും ഖത്തർ എയർവേയ്സ് പ്രവർത്തിക്കുന്നുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker