അന്തർദേശീയംകായികംഖത്തർ

റിയാദിനെ മറികടന്ന് ദോഹയിൽ ഏഷ്യൻ ഗെയിംസ് എത്തിച്ച കമ്മിറ്റി അംഗങ്ങളെ അമീർ സന്ദർശിച്ചു

ഖത്തർ തലസ്ഥാനമായ ദോഹയെ 2030 ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ തിരഞ്ഞെടുക്കുന്നതിനായി പ്രയത്നിച്ച കമ്മിറ്റി അംഗങ്ങളെ അമീർ സന്ദർശിച്ചു. ഇന്നലെ അൽ റയാനിലെ അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ വച്ചായിരുന്നു അമീർ ഇവരുമായി കൂടിക്കാഴ്ച നടത്തിയത്.

ഏഷ്യൻ ഗെയിംസ് നേടുന്നതിനുള്ള ബിഡ് കമ്മറ്റിയെ നയിച്ചത് രാജ്യത്തിന്റെ ഒളിംപിക് കമ്മിറ്റി പ്രസിഡന്റായ ഷെയ്ഖ് ജൊവാൻ ബിൻ ഹമദ് അൽ താനിയാണ്. സൗദിയുടെ വെല്ലുവിളി മറികടന്നാണ് ഖത്തറിനെ 2030ൽ ഏഷ്യൻ ഗെയിംസ് നടത്താൻ തിരഞ്ഞെടുത്തത്.

ദോഹ 2030നു വേണ്ടി കമ്മിറ്റി നടത്തിയ തയ്യാറെടുപ്പുകളെ അമീർ പ്രശംസിച്ചു. തങ്ങൾക്കും രാജ്യത്തെ കായിക മേഖലക്കും അമീർ നൽകുന്ന പിന്തുണക്ക് കമ്മിറ്റി അംഗങ്ങൾ നന്ദി പറയുകയും ചെയ്തു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker