
ഖത്തറിന്റെ പല ഭാഗങ്ങളിലും ഇന്നലത്തെ താപനില 49 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തിയതായി കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ദിനംപ്രതി ചൂടു കൂടുന്നതോടെ സുരക്ഷാ നിർദ്ദേശങ്ങൾ ജനങ്ങൾ പാലിക്കണമെന്നും അറിയിപ്പുണ്ട്.
ഇനിയുള്ള ദിവസങ്ങളിലും ചൂടു കൂടുമെന്നതിനാൽ പുറത്തിറങ്ങുന്നവരും സൂര്യനു കീഴിൽ പണിയെടുക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കണം. നിര്‍ജലീകരണം, സൂര്യാഘാതം എന്നിവയെക്കുറിച്ച് പ്രത്യേക ജാഗ്രത വേണമെന്ന് ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പ് നല്‍കി