അന്തർദേശീയം

ട്രിപ്പോളിയിലെ മിലിട്ടറി കോളേജിന് നേരെയുള്ള വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തർ.

ദോഹ: ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിയിലെ സൈനിക കോളേജിൽ നടന്ന വ്യോമാക്രമണത്തെ തുടർന്ന് നിരവധി വിദ്യാർത്ഥികൾ മരിക്കുന്നതിനും പരിക്കേല്‍‌ക്കുന്നതിനും കാരണമാകുകയും ചെയ്ത സംഭവത്തെ ഖത്തർ ശക്തമായി അപലപിച്ചു.

വ്യോമാക്രമണം ഒരു യുദ്ധക്കുറ്റത്തിനും, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും കാരണമാകുമെന്ന് ഞായറാഴ്ച ഇറക്കിയ പ്രസ്താവനയിൽ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

പൗരന്മാരെ സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും സംഭവത്തെക്കുറിച്ച് അടിയന്തര അന്വേഷണം ആരംഭിക്കണമെന്നും ആക്രമണകാരികളെ അന്താരാഷ്ട്ര നീതി ന്യായ വ്യസ്ഥയുടെ മുന്നിലേക്ക് കൊണ്ടുവരാൻ വഴിയൊരുക്കണമെന്നും ഖത്തർ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker