അന്തർദേശീയംഖത്തർ

ഇന്ത്യക്കാർക്കുള്ള പ്രവേശനവിലക്കു നീക്കാൻ യുഎഇ ഒരുങ്ങുന്നു, വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് പരിഗണന

ഇന്ത്യയിൽ നിന്നുള്ളവർക്ക് യുഎഇയിലേക്കുള്ള പ്രവേശനവിലക്ക് ഉടനെ അവസാനിക്കാൻ സാധ്യത. ഇതിന്റെ സൂചനകൾ നൽകി ഇന്ത്യയിൽ നിന്നുള്ളവർക്ക് നിബന്ധനകളോടെ പ്രവേശനം നൽകുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ ദുബൈ ദുരന്ത നിവാരണ അതോറിറ്റി നൽകി. രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച റസിഡന്റ് വിസക്കാർക്കാണ് ദുബൈ ജൂൺ 26 മുതൽ പ്രവേശനം നൽകാനൊരുങ്ങുന്നത്.

അതേസമയം നിലവിലുള്ള യാത്രാ വിലക്ക് നീക്കുന്ന കാര്യത്തിൽ സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തത വരുത്തിയിട്ടില്ല. ജൂലൈ 6 വരെ വിമാന സർവീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്സും എയർ ഇന്ത്യയും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പുതിയ മാർഗനിർദ്ദേശങ്ങൾ വന്നതോടെ അതു നേരത്തെ നീക്കാനുള്ള സാധ്യതയുണ്ട്. സന്ദർശക വിസക്കാർക്ക് നിലവിൽ പ്രവേശനം ഉണ്ടാകില്ല.

നിബന്ധനകൾ:

– യുഎഇ അംഗീകരിച്ച രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച റസിഡന്റ് വിസക്കാർക്ക് പ്രവേശനം.
– യാത്രക്കു 48 മണിക്കൂർ മുൻപെടുത്ത ക്യുആർ കോഡോടു കൂടിയ പിസിആർ പരിശോധനഫലം.
– വിമാനം പുറപ്പെടുന്നതിന്റെ നാലു മണിക്കൂർ മുൻപ് റാപിഡ് കൊവിഡ് ടെസ്റ്റ് നടത്തണം.
– ദുബൈയിലെത്തിയാൽ വിമാനത്താവളത്തിൽ പിസിആർ പരിശോധന നടത്തണം, 24 മണിക്കൂറിനുള്ളിൽ ഫലം വരുന്നതു വരെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻറീൻ
– നയതന്ത്ര ഉദ്യോഗസ്ഥർ, യുഎഇ സ്വദേശികൾ എന്നിവർക്ക് ഇളവുകൾ ഉണ്ടാകും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker