അന്തർദേശീയംകായികംഖത്തർ

ഖത്തർ ലോകകപ്പ് ബഹിഷ്കരിക്കണമെന്ന ആവശ്യം നോർവേ തള്ളിക്കളഞ്ഞു

ഖത്തര്‍ ലോകകപ്പ് ബഹിഷ്‌കരണിക്കണമെന്ന നിർദ്ദേശങ്ങൾ തള്ളി അവഗണിച്ച് നോര്‍വെ ഫുട്‌ബോള്‍ ഫെഡറേഷന്‍. ദിവസങ്ങൾക്കു മുൻപു ചേര്‍ന്ന നോര്‍വീജിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ അസാധാരണ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.

ഫെഡറേഷനിലെ 368 അംഗങ്ങള്‍ ലോകകപ്പ് ബഹിഷ്‌കരിക്കണമെന്ന ആവശ്യം നിരാകരിച്ചു വോട്ടു ചെയ്തപ്പോൾ 121 അംഗങ്ങള്‍ മാത്രമാണ് ബഹിഷ്‌കരണത്തിന് അനുകൂലമായി വോട്ട് ചെയ്തത്. കുടിയേറ്റ തൊഴിലാളികൾക്കു നേരെ മനുഷ്യാവകാശ ലംഘനം ആരോപിച്ചാണ് ഖത്തർ ലോകകപ്പ് ബഹിഷ്കരിക്കണമെന്ന് ഒരു വിഭാഗം ഉന്നയിച്ചത്.

2000ലെ യൂറോ കപ്പിന് ശേഷം പ്രധാനപ്പെട്ട ഒരു ഫുട്‌ബോള്‍ ടൂര്‍ണമെന്റിലേക്കും യോഗ്യത നേടാത്ത ടീമാണ് നോര്‍വെ. നിലവില്‍ ലോകകപ്പ് യോഗ്യത ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ് നോര്‍വെ യോഗ്യത റൗണ്ടിൽ ബാക്കിയുള്ള മത്സരങ്ങൾ കളിക്കണമോയെന്നതു കൂടി തീരുമാനിക്കാനാണ് വോട്ടെടുപ്പ് നടത്തിയത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker