അപ്ഡേറ്റ്സ്ഖത്തർ
ഹമദ് എയർപോർട്ട് അടച്ചുവെന്ന വാർത്തയോടു പ്രതികരിച്ച് അധികൃതർ
ഹമദ് എയർപോർട്ട് താൽക്കാലികമായി അടച്ചുവെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വിമാനത്താവള അധികൃതർ നിഷേധിക്കുകയും എല്ലാ യാത്രക്കാർക്കുമായി സാധാരണ രീതിയിൽ എയർപോർട്ട് പ്രവർത്തിക്കുമെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
ഖത്തറിലേക്കുള്ള വരാനുള്ള നടപടിക്രമങ്ങൾ പൊതുജനാരോഗ്യ മന്ത്രാലയം ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യുന്നുണ്ടെന്നും ഇത് ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ നിരന്തരം അപ്ഡേറ്റ് ചെയ്യുന്നുവെന്നും എച്ച്ഐഎ ട്വീറ്റ് ചെയ്തു. ഔദ്യോഗിക സോഴ്സുകളിൽ നിന്നുള്ള കൃത്യമായ വിവരങ്ങൾ മാത്രം വിശ്വസിക്കാനും അല്ലാത്തവ അവഗണിക്കാനും എച്ച്ഐഎ ജനങ്ങളോടു നിർദ്ദേശിച്ചു.
HIA denies Qatar airport closed temporarily#Qatar #HIAQatar https://t.co/COLFuppUMg
— The Peninsula Qatar (@PeninsulaQatar) December 27, 2020