ഖത്തറിലേക്കു വരുന്ന യാത്രക്കാർ നേരത്തെ കൊവിഡ് പരിശോധന നടത്തേണ്ടതില്ലെന്ന് ഖത്തർ എയർവേയ്സ്
ഖത്തറിലേക്ക് പോകുന്ന ഇന്ത്യക്കാർ നേരത്തെ ആർടിപിസിആർ ടെസ്റ്റ് എടുക്കേണ്ടതില്ലെന്ന് ഖത്തർ എയർവെയ്സ് അറിയിച്ചു. മറിച്ച്, അവർ ദോഹ വിമാനത്താവളത്തിൽ എത്തിയതിന് ശേഷം മാത്രം കൊവിഡ് ടെസ്റ്റ് നടത്തിയാൽ മതിയാകും.
മറ്റ് വിമാനകമ്പനികൾ കോവിഡ് ടെസ്റ്റ് കൂടാതെ തന്നെ യാത്ര അനുവദിച്ചിരുന്ന സമയത്ത് ടെസ്റ്റ് റിപ്പോർട്ട് നിർബന്ധമാക്കിയിരുന്ന ഖത്തർ എയർവെയ്സിനെ ഒരു വലിയ വിഭാഗം യാത്രക്കാർ ഒഴിവാക്കിയിരുന്നു. ഇത് അനുബന്ധിച്ചാണ് ഖത്തർ എയർവേയ്സ് ഇത്തരത്തിൽ ഒരു തീരുമാനത്തിൽ എത്തിയതെന്ന് കരുതുന്നു.
മുൻകൂട്ടി ടെസ്റ്റ് ചെയ്ത പരിശോധനാഫലം കാണിക്കണമെന്ന ഖത്തർ എയർവേയ്സിന്റെ നിബന്ധനയിൽ മാറ്റം വരുത്തിയതോടെ കേരളത്തിൽ നിന്നടക്കമുള്ള ഇന്ത്യൻ പ്രവാസികൾക്ക് വലിയ ആശ്വാസമാണ് കൈവന്നിരിക്കുന്നത്.
എന്നാൽ മുൻകൂർ കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയ രാജ്യങ്ങളിലേക്ക് ഖത്തർ എയർവേയ്സ് വഴി പോകുന്നവർ സർക്കാർ അംഗീകൃത ലാബുകളിൽ നിന്നെടുത്ത പരിശോധനാഫലമാണ് കാണിക്കേണ്ടതെന്ന് എയർവേയ്സ് വ്യക്തമാക്കി.