ഖത്തർ

60 ഹോട്ടലുകളിലായി മാർച്ചിൽ ഖത്തറിൽ ക്വാറന്റീൻ ബുക്ക് ചെയ്തവരുടെ കണക്കുകളിങ്ങനെ

60 ഹോട്ടലുകളിലും മെക്കെയ്‌നെസ് ലൊക്കേഷനുകളിലുമായി മാർച്ചിൽ ഖത്തറിലേക്ക് മടങ്ങിവരുന്ന 85000 യാത്രക്കാർക്ക് സുരക്ഷിതമായ ക്വാറൻറീൻ അന്തരീക്ഷം ഉറപ്പാക്കി ഡിസ്‌കവർ ഖത്തർ. കൂടുതൽ ക്വാറൻറീൻ സൗകര്യങ്ങൾ ലഭ്യമായതോടെ ഖത്തറിലേക്കു മടങ്ങിവരുന്നരുടെ പ്രതിമാസ എണ്ണം നവംബറിലുണ്ടായിരുന്നതിന്റെ ഇരട്ടിയാണ്.

ഖത്തറിന്റെ വെൽക്കം ഹോം ഹോട്ടൽ ക്വാറൻറൈൻ പാക്കേജ് 2300 ഖത്തർ റിയാൽ മുതലാണ് ആരംഭിക്കുന്നത്. പ്രതിദിനം മൂന്ന് നേരം ഭക്ഷണം, ഒരു പി‌സി‌ആർ പരിശോധന, ഹമദ് എയർപോർട്ടിൽ നിന്നുള്ള പിക്കപ്പ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ത്രീ, ഫോർ, ഫൈവ് സ്റ്റാർ പ്രോപ്പർട്ടികളിലായി 60ലധികം ഹോട്ടലുകൾ അതിഥികൾക്ക് തിരഞ്ഞെടുക്കാം, രണ്ട്, മൂന്ന് ബെഡ്‌റൂം വില്ലകൾ വലിയ കുടുംബങ്ങൾക്കും ലഭ്യമാണ്.

1,820 ഖത്തർ റിയാലിൽ നിന്ന് ആരംഭിക്കുന്ന മെക്കെയ്‌നെസ് പാക്കേജുകളിൽ ഒരു സിം കാർഡ് വിത്ത് മൊബൈൽ, വൈ-ഫൈ, ഭക്ഷണം, ഓരോ വരവിനും പുതിയ ബെഡിംഗ് എന്നിവ ഉൾപ്പെടുന്നു. ഡിസ്കവർ ഖത്തർ കോൾ സെന്റർ സേവനം 24 മണിക്കൂറും ലഭ്യമാണ്.

ഇതുവരെ പ്രോസസ്സ് ചെയ്ത 12 മില്യൺ ഡോളർ മൂല്യമുള്ള 13,000 വെൽക്കം ഹോം റീഫണ്ടുകളും വേഗത്തിൽ കൈകാര്യം ചെയ്യുന്നുണ്ട്. ഏപ്രിൽ മാസത്തോടെ പൂർണമായും നടപടിയെടുക്കേണ്ടതിനാൽ11 മില്യൺ ഡോളർ മൂല്യമുള്ള 50,000ത്തോളം മെക്കയ്നെസ് റീഫണ്ടുകൾ  പ്രോസസ്സ് ചെയ്തു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker