വെള്ളി, ശനി ദിവസങ്ങളിൽ രാജ്യത്ത്, പ്രത്യേകിച്ച് മധ്യ, തെക്കൻ പ്രദേശങ്ങളിൽ നാല്പത് ഡിഗ്രീ സെൽഷ്യസിനടുത്ത് കൂടിയ താപനില അനുഭവപ്പെടുമെന്ന് ഖത്തർ കാലാവസ്ഥാപഠനകേന്ദ്രം അറിയിച്ചു.
തീരപ്രദേശത്ത് മിതമായ വേഗത്തിലും കടലിൽ ശക്തമായും അടിക്കുന്ന തെക്ക്-കിഴക്കൻ, തെക്ക്-പടിഞ്ഞാറൻ കാറ്റാണ് ഈ കൂടിയ താപനിലക്ക് കാരണം.
ഞായറാഴ്ച 15-25 മുതൽ 35 നോട്ടിക്കൽ മൈൽ വേഗത്തിൽ അടിക്കുന്ന വടക്കുപടിഞ്ഞാറൻ കാറ്റ് കാരണം പൊടിക്കാറ്റ് ഉണ്ടാൻ സാധ്യതയുണ്ട്. തുറന്ന പ്രദേശത്തും റോഡിലും 3 കിലോമീറ്റർ വരെയാണ് കാഴ്ച ഉണ്ടായിരിക്കുക.
ചൊവ്വ മുതൽ ഞായർ വരെ പകൽ താരതമ്യേന ചൂടും രാത്രി തണുപ്പും ആയി താപനില പതുക്കെ കുറയാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Temperature to touch forties during weekend: QMD#Qatar #Doha #Weather https://t.co/VT5I9gWjdE
— The Peninsula Qatar (@PeninsulaQatar) March 24, 2021