ആരോഗ്യംഖത്തർ

മോഡേണ കൊവിഡ് വാക്സിൻ പത്തു ദിവസത്തിനകം ഖത്തറിൽ എത്തുമെന്ന് ഡോ. ഹമദ് അൽ റൊമൈഹി

മോഡേണ കോവിഡ് വാക്സിൻ പത്ത് ദിവസത്തിനുള്ളിൽ ഖത്തറിൽ എത്തുമെന്ന് ദേശീയ പാൻഡെമിക് തയ്യാറെടുപ്പ് കമ്മിറ്റി കോ-ചെയർപേഴ്‌സണും പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യ സംരക്ഷണ, സാംക്രമിക രോഗവിഭാഗം ഡയറക്ടറുമായ ഡോ. ഹമദ് അൽ റോമൈഹി പത്രസമ്മേളനത്തിൽ പറഞ്ഞു.

മോഡേണ വാക്സിൻ ഇപ്പോൾ എത്തുന്നത് പരിമിതമായ അളവിലാണെങ്കിലും ഇത് പ്രോത്സാഹജനകമാണെന്നും മോഡേണ, ഫൈസർ ആൻഡ് ബയോഎൻടെക് വാക്സിനുകളുടെ കൂടുതൽ ഡെലിവറികൾ മാർച്ച് ആദ്യം മുതൽ എത്തുമെന്നും ഡോ. അൽ റോമൈഹി പറഞ്ഞു.

അദ്ദേഹത്തിന്റെ പത്രസമ്മേളനത്തിലെ പ്രധാന പോയിന്റുകൾ:

ഞങ്ങളുടെ വാക്സിനേഷൻ കാമ്പെയ്ൻ 2021ൽ എല്ലാവർക്കും വാക്സിൻ നൽകും, പക്ഷേ ഇപ്പോൾ വൈറസ് ബാധിച്ച് ഗുരുതരമായ സങ്കീർണതകളുള്ളവർക്കും അപകട സാധ്യതയുള്ളവർക്കും മുൻഗണന നൽകണം.

ഖത്തറിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ വാക്സിനേഷൻ കാമ്പെയ്ൻ – 2021ൽ ഉടനീളമായി നാല് ഘട്ടങ്ങളായാണ് നടപ്പിലാക്കുന്നത്.

കോവിഡ് 19 പാൻഡെമിക്കിന്റെ ആദ്യ നാളുകൾ മുതൽ പൊതുജനാരോഗ്യ മന്ത്രാലയം ലോകമെമ്പാടുമുള്ള നിരവധി പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. അവർ കോവിഡിനെതിരെ വാക്സിനുകൾ വികസിപ്പിക്കുന്നതിൽ പുരോഗതി കണ്ടെത്തിയിട്ടുമുണ്ട്.

ഫൈസർ ആൻഡ് ബയോഎൻടെക്, മോഡേണ എന്നിവയുമായി വാക്സിൻ ലഭിക്കാനുള്ള കരാർ ഒപ്പുവച്ചിട്ടുണ്ട്.

എഫ്ഡി‌എ അംഗീകാരം നൽകിയ ഫൈസർ വാക്സിന്റെ ആദ്യ ബാച്ച് ഡിസംബർ 21ന് ഖത്തറിലെത്തി. എന്നാൽ ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളെയും പോലെ ഫൈസർ ആൻഡ് ബയോ‌എൻടെക് വാക്സിനുകൾ പരിമിതമായാണ് ലഭിക്കുന്നത്.

എന്നാൽ ഫെബ്രുവരിയിലുടനീളം പ്രതിവാര ഡെലിവറികൾ ലഭിക്കും. അടുത്ത പത്ത് ദിവസത്തിനുള്ളിൽ മോഡേണ വാക്സിനുകളുടെ ആദ്യ ഡെലിവറി ലഭിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.

മാർച്ച് മുതൽ വാക്സിനുകൾ കൂടുതൽ ലഭ്യമാകുകയും വാക്സിനേഷൻ ക്യാമ്പെയ്ൻ വിപുലീകരിക്കാനും കഴിയും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker