അന്തർദേശീയംഖത്തർ

ബ്രിട്ടണിൽ നിന്നുള്ളവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തില്ലെന്ന് ഖത്തർ

ജനിതകമാറ്റം സംഭവിച്ച് വളരെ വേഗത്തിൽ പടർന്നു പിടിക്കുന്ന കൊറോണ വൈറസിന്റെ വകഭേദം ബ്രിട്ടണിൽ കണ്ടെത്തിയതിനെ തുടർന്നുള്ള ആശങ്കകൾക്കിടെ, യുകെയിൽ നിന്ന് രാജ്യത്തേക്ക് വരുന്ന യാത്രക്കാരുടെ നയങ്ങളിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് ഖത്തർ.

“പൊതുജനാരോഗ്യ മന്ത്രാലയം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്ന് വരുന്ന യാത്രക്കാരെ സംബന്ധിച്ച നടപടിക്രമങ്ങളിൽ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകത ഇപ്പോൾ കാണുന്നില്ല.” ഹമദ് മെഡിക്കൽ കോർപ്പറേഷൻ മേധാവി ഡോ. അബ്ദുൾ ലത്തിഫ് അൽ ഖാൽ തിങ്കളാഴ്ച ദോഹയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.

ബ്രിട്ടൺ ഖത്തറിന്റെ ഗ്രീൻ ലിസ്റ്റിൽ പെട്ട രാജ്യമല്ലാത്തതു കൊണ്ട് ഹോട്ടൽ ക്വാറന്റീനടക്കം നിർബന്ധമാണ്. വൈറസിന്റെ പുതിയ വകഭേദം രാജ്യത്തേക്കു പ്രവേശിക്കുന്നതു തടയുമെന്നും വ്യാപനം കുറക്കാനുള്ള നടപടികൾ കൃത്യമായി നടപ്പിലാക്കുമെന്നും ഡോ. അൽ ഖാൽ അറിയിച്ചു.

തിങ്കളാഴ്ച മുപ്പതിലധികം രാജ്യങ്ങൾ യുകെയിൽ നിന്നുള്ള യാത്രക്കാരെ നിരോധിക്കുകയും വിമാനങ്ങൾ നിർത്തിവയ്ക്കുകയും വ്യാപാര ബന്ധങ്ങൾ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker