കേരളംഖത്തർ

ഒരു മലയാളി കൂടി ഖത്തറിൽ കൊവിഡ് ബാധിച്ചു മരിച്ചു

ഖത്തറില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന മലപ്പുറം തിരൂര്‍ തലക്കാട് പഞ്ചായത്തില്‍ തൂമ്പില്‍ മമ്മി ഹാജി മകന്‍ തെക്കന്‍ കുറ്റൂര്‍ ആനപ്പടി സ്വദേശി തൂമ്പില്‍ അബ്ദുല്ല എന്ന കുഞ്ഞിപ്പ (63) അന്തരിച്ചു. ഫഹദ് ട്രേഡിംഗ് ആന്റ് കോണ്‍ട്രാക്ടിംഗ് കമ്പനി ജീവനക്കാരനായിരുന്നു.

വളരെക്കാലമായി ഖത്തറിലുള്ള ഇദ്ദേഹം കോവിഡ് ബാധിച്ച് ആരോഗ്യസ്ഥിതി സങ്കീർണമായതിനെ തുടർന്ന് കുറച്ച് ദിവസമായി അബൂ നഖ്‌ല ഫീല്‍ഡ് ഹോസ്പിറ്റലിൽ ചികില്‍സയിലായിരുന്നു. ആമിന പുളിക്കൽ ഭാര്യയും ഇല്‍യാസ് ബാബു, പരേതയായ ബിന്‍സിയ എന്നിവർ മക്കളുമാണ്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker