അപ്‌ഡേറ്റ്സ്ഖത്തർ

ഖത്തറിൽ രണ്ടു ഷോപ്പുകൾ അടപ്പിച്ച് വാണിജ്യ, വ്യവസായ മന്ത്രാലയം

കൊറോണ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിന് ഖത്തർ സ്വീകരിച്ച മുൻകരുതൽ നടപടികൾ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതിന് വാണിജ്യ വ്യവസായ മന്ത്രാലയം രണ്ട് ഷോപ്പുകൾ താൽക്കാലികമായി അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചു.

ഉമ് ലെഖ്ബയിലെ ഓറിയന്റൽ സ്പാ, വ്യാവസായിക മേഖലയിലെ ഫാസ്റ്റ് ഫിറ്റ്നസ് ജിം സെന്റർ എന്നിവയാണ് അടച്ച ബിസിനസ് സ്ഥാപനങ്ങൾ.

കൊറോണ വൈറസിനെ നേരിടുന്നതിനുള്ള മുൻകരുതൽ നടപടികൾ ഈ സ്റ്റോറുകൾ പാലിക്കുന്നില്ലെന്നു പറഞ്ഞ മന്ത്രാലയം നിലവിലെ സ്ഥിതിഗതികൾ പരിഷ്കരിക്കുകയും പിഴ അടയ്ക്കുകയും ചെയ്യുന്നതുവരെ ബിസിനസുകൾ അടച്ചിരിക്കുമെന്നും വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker