ഖത്തറിലെ കാലാവസ്ഥ സുഖകരവും ഔട്ടിംഗുകൾക്ക് അനുയോജ്യവുമായതിനാൽ രാജ്യത്തിനകത്തുള്ള വിനോദസഞ്ചാരികൾ പ്രസിദ്ധമായ അൽ സുബാര ആർക്കിയോളജിക്കൽ സൈറ്റ് വാരാന്ത്യങ്ങളിൽ തുറക്കാൻ ആവശ്യപ്പെടുന്നു.
വാരാന്ത്യങ്ങളിലെ അവധി ദിവസങ്ങളിൽ അൽ സുബാര കോട്ടയും മറ്റ് പുരാവസ്തു കേന്ദ്രങ്ങളും സന്ദർശിക്കാനെത്തുന്ന നിരവധി സന്ദർശകരാണ് നിരാശരായി മടങ്ങുന്നത്. ദോഹയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള രാജ്യത്തെ ഏറ്റവും ആകർഷകമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് അൽ സുബാര. ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണ് ശൈത്യകാലം.
— Qatar Tribune (@Qatar_Tribune) October 31, 2020
“ചില വെബ്സൈറ്റുകളിലെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെയും വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഞാൻ കുടുംബത്തോടൊപ്പം ഇവിടെത്തിയത്. പക്ഷേ, വെള്ളിയാഴ്ച അവധിയാണെന്ന വിവരം ഞാൻ ശ്രദ്ധിച്ചില്ല.” ഒരു പ്രാദേശിക ടൂറിസ്റ്റ് പ്രമുഖ മാധ്യമമായ ഖത്തർ ട്രിബ്യൂണിനോട് പറഞ്ഞു,
ഏറ്റവും അനുയോജ്യമായ കാലാവസ്ഥയാണ് ഇപ്പോഴെന്നിരിക്കെ വാരാന്ത്യ അവധി ദിവസങ്ങളിൽ ഏറ്റവും കൂടുതൽ പേർ ആവശ്യപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടുമെന്ന് താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് കുറച്ച് വിദ്യാർത്ഥികളോടൊപ്പം എത്തിയ ഒരു സ്കൂൾ അധ്യാപികയും പറഞ്ഞതായി ഖത്തർ ട്രിബ്യൂൺ റിപ്പോർട്ടു ചെയ്തു.