ആരോഗ്യംഖത്തർ

കൊവിഡിനെ മറികടന്ന് സാധാരണ ജീവിതത്തിലേക്കു മടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്ന് ആരോഗ്യമന്ത്രാലയം

കോവിഡ് വാക്സിനേഷൻ ദേശീയ ക്യാമ്പെയ്ൻ തുടങ്ങിയതിന് ശേഷം ഇതുവരെ 538,441 പേരാണ് വാക്സിനേഷൻ എടുത്തിരിക്കുന്നതെന്ന് പൊതു ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ദിവസം 18,635 പേരാണ് രാജ്യത്ത് കോവിഡ് വാക്സിൻ എടുത്തിരിക്കുന്നത്. ഇത്തരത്തിൽ വളരെ വേഗത്തിൽ നടക്കുന്ന വാക്സിനേഷനിലൂടെ പതുക്കെയാണെങ്കിലും സാധാരണ ജീവിതത്തിലേക്ക് മടങ്ങിപ്പോകാനാവുമെന്നാണ് പ്രതീക്ഷയെന്ന് പൊതു ആരോഗ്യമന്ത്രാലയം അഭിപ്രായപ്പെട്ടു. ഇത് വരുന്ന ആഴ്ചകൾ കൊണ്ടോ മാസങ്ങൾ കൊണ്ടോ സാധ്യമാകണം എന്നില്ല.

2021ലെ മിക്ക മാസങ്ങളും കോവിഡിന്റെ പിടിയിൽ തന്നെ ആയിരിക്കും. സാധ്യമായ എല്ലാവർക്കും വാക്സിൻ ലഭിക്കുന്നത് വരേയ്ക്കും കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ തുടരേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker