ആരോഗ്യംഖത്തർ

കുട്ടികൾക്ക് ഇൻഫ്ലുവൻസ വാക്സിൻ നൽകേണ്ടത് ആവശ്യമാണെന്ന് പിഎച്ച്സിസി

മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾക്ക് സസെണൽ ഇൻഫ്ലുവൻസ കുത്തിവയ്പ്പ് നൽകാൻ തയ്യാറാകണമെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (പിഎച്ച്സിസി) അഭ്യർത്ഥിച്ചു.

ഈ ഒക്ടോബറിന്റെ തുടക്കത്തിലാണ് പൊതുജനാരോഗ്യ മന്ത്രാലയം ഹമദ് മെഡിക്കൽ കോർപ്പറേഷന്റെയും പിഎച്ച്സിസിയുടെയും സഹകരണത്തോടെ വാർഷിക സീസണൽ ഇൻഫ്ലുവൻസ കാമ്പയിൻ ആരംഭിച്ച് സൗജന്യ ഫ്ലൂ പ്രതിരോധ കുത്തിവയ്പ്പുകൾ നൽകാൻ തുടങ്ങിയത്.

കൊവിഡ് പാൻഡെമിക് സമയത്ത് ഫ്ലൂ പ്രതിരോധം അത്യാവശ്യമാണെന്നും, കാരണം രണ്ട് രോഗത്തിന്റെ ലക്ഷണങ്ങളും സമാനമായി കാണപ്പെടാമെന്നും സമാനമായ രീതിയിൽ പടരാമെന്നും പിഎച്ച്സിസി മുന്നറിയിപ്പു നൽകി.

കൊവിഡ് പകർച്ചവ്യാധി കാരണം ഈ വർഷം ഒരു ഫ്ലൂ വാക്സിനേഷൻ ചെയ്യേണ്ടത് മുമ്പത്തേക്കാളും പ്രധാനമാണ്. ഫ്ലൂ വാക്സിൻ നിങ്ങളെ കൊവിഡിൽ നിന്ന് സംരക്ഷിക്കില്ല. പക്ഷേ ഇത് ഇൻഫ്ലുവൻസയും അതു സംബന്ധമായ പ്രശ്നങ്ങൾ എന്നിവ കൊണ്ടുള്ള അപകടസാധ്യതയും കുറയ്ക്കും.”

”അതുപോലെ തന്നെ ഫ്ലൂ, കൊവിഡ് വൈറസുകൾ ഒരേസമയം ബാധിക്കാനുള്ള സാധ്യത ഇതു കുറയ്ക്കും.” പിഎച്ച്സിസിയിലെ പ്രിവന്റീവ് ഹെൽത്ത് ഡയറക്ടറേറ്റ് ഹെൽത്ത് പ്രൊട്ടക്ഷൻ മാനേജർ ഡോ. ഖാലിദ് ഹമീദ് എലവാദ് പറഞ്ഞു.

“അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ – പ്രത്യേകിച്ച് രണ്ട് വയസ്സിന് താഴെയുള്ളവർക്ക് ഇൻഫ്ലുവൻസ മൂലം ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. നിങ്ങളുടെ കുട്ടികൾക്ക് ഇൻഫ്ലുവൻസ പ്രതിരോധ കുത്തിവയ്പ് നൽകുക. ഇത് ഇൻഫ്ലുവൻസയുടെ ഗുരുതരമായ പ്രത്യാഘാതങ്ങളിൽ നിന്നും സംരക്ഷിക്കുക മാത്രമല്ല, അതിന്റെ വ്യാപനം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.” അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker