ആരോഗ്യംഖത്തർ

ദൈനംദിനം രോഗികൾ കുറയുന്നു, കൊവിഡ് പോരാട്ടത്തിൽ ഖത്തർ വിജയത്തിലേക്ക്

രാജ്യത്ത് ദൈനംദിന കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞുവരുന്നതിനാൽ, രോഗവ്യാപനത്തെ തടഞ്ഞു നിർത്താമെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ (HMC) ഏതാനും ഡോക്ടർമാർ പ്രതീക്ഷ പ്രകടിപ്പിച്ചു. വിവിധ ഭാഷകളിൽ പുറത്തിറക്കിയ വീഡിയോ സന്ദേശങ്ങളുടെ പരമ്പരയിൽ പ്രതിരോധ കുത്തിവയ്പ്പിലൂടെയും മുൻകരുതൽ നടപടികളിലൂടെയും വൈറസ് വ്യാപനം തടയാനായെന്നു വ്യക്തമാക്കി.

മന്ത്രാലയം പുറത്തിറക്കിയ കൊവിഡ് റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ദിവസേനയുള്ള കേസുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട് ഏപ്രിൽ 23ന് 798 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ഇന്നലെ (മെയ് 2ന്) 646 പുതിയ കേസുകളാണു കണ്ടെത്തിയത്. ഏപ്രിൽ 23നും മെയ് 2നും ഇടയിൽ 14,090 പേർക്കു സുഖം പ്രാപിച്ചതോടെ 178,461ൽ നിന്ന് 192,551 ആയി രോഗമുക്തരുടെ എണ്ണം ഉയർന്നു.

രാജ്യത്ത് വാക്സിനേഷൻ ക്യാമ്പെയ്നിലും വലിയ കുതിപ്പാണു പ്രകടമാകുന്നത്. ഇതുവരെ മുതിർന്ന ജനസംഖ്യയുടെ 44 ശതമാനത്തിലധികം പേർക്ക് വാക്സിനേഷൻ ലഭിച്ചിട്ടുണ്ട്. ജനസംഖ്യയുടെ 70 മുതൽ 80 ശതമാനം പേർക്ക് വാക്സിൻ ലഭിക്കുന്നതോടെ ഖത്തർ കൊവിഡിനെ തുടച്ചു നീക്കൂന്നതിൽ വിജയിച്ചുവെന്ന് കരുതാവുന്നതാണ്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker