ആരോഗ്യംഖത്തർ

ആന്റിബയോട്ടിക്കുകളുടെ ഉപയോഗം സൂക്ഷിക്കണമെന്ന് എച്ച്എംസിയുടെ മുന്നറിയിപ്പ്

ആൻറിബയോട്ടിക്കുകളുടെ തെറ്റായ ഉപയോഗം, പ്രത്യേകിച്ച് അമിത ഉപയോഗം, വർദ്ധിച്ചുവരുന്ന അണുബാധകളെ ചികിത്സിക്കാൻ ബുദ്ധിമുട്ടാക്കുന്നുവെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (എച്ച്എംസി) വിദഗ്ധർ പൊതുജനങ്ങളെ അറിയിച്ചു. നവംബർ 18 മുതൽ 24 വരെയുള്ള ലോക ആന്റിമൈക്രോബയൽ ബോധവൽക്കരണ വാരത്തെ അംഗീകരിച്ചാണ് ജാഗ്രതസന്ദേശം നൽകിയിരിക്കുന്നത്.

“ആൻറിബയോട്ടിക്കുകൾ അണുബാധയെ ചികിത്സിക്കുന്നതിനോ തടയുന്നതിനോ ഉപയോഗിക്കുന്ന ശക്തമായ മരുന്നുകളാണ്. ശരീരത്തിൽ പ്രശ്നമുണ്ടാക്കുന്ന ബാക്ടീരിയകളുടെ വളർച്ച തടയുന്നതിനായി പ്രവർത്തിക്കുന്ന അവ പല രോഗികളുടെയും ചികിത്സാ പദ്ധതികളുടെയും ഒരു പ്രധാന ഭാഗമാണ്.” എച്ച്എംസിയുടെ കമ്മ്യൂണിക്കബിൾ ഡിസീസ് സെന്ററിലെ മെഡിക്കൽ ഡയറക്ടർ ഡോ. മുന അൽ മസ്ലാമണി പറഞ്ഞു.

“എന്നിരുന്നാലും, ആൻറിബയോട്ടിക്കുകൾ തെറ്റായി ഉപയോഗിക്കുമ്പോൾ അവ ഫലപ്രദമാകില്ല. ലോകാരോഗ്യ സംഘടന ഇതിനെ ആൻറിബയോട്ടിക് അല്ലെങ്കിൽ ആന്റിമൈക്രോബയൽ റെസിസ്റ്റൻസ് എന്നു വിളിക്കുന്നു. ഇത് ആഗോള ആരോഗ്യത്തിന് ഏറ്റവും വലിയ ഭീഷണിയാണ്.”

“ആൻറിബയോട്ടിക്കുകളുടെ തെറ്റായ ഉപയോഗം, പ്രത്യേകിച്ച് അമിത ഉപയോഗം, ന്യുമോണിയ, ക്ഷയം, ഗൊണോറിയ, സാൽമൊനെലോസിസ് തുടങ്ങിയ പല അണുബാധകൾക്കും ചികിത്സ നൽകുന്നത് ബുദ്ധിമുട്ടാക്കുന്നു.” ഡോ. മസ്ലാമണി കൂട്ടിച്ചേർത്തു.

ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

ഏതെങ്കിലും ആൻറിബയോട്ടിക്കുകൾ സ്വീകരിക്കുന്നതിനുമുമ്പ് നിങ്ങൾക്ക് അലർജിയുണ്ടെങ്കിൽ ഡോക്ടറെ അറിയിക്കുക.

ഗർഭിണിയാണെങ്കിൽ ഡോക്ടറെ അറിയിക്കണം.

നിങ്ങൾക്ക് സുഖം തോന്നുന്നുവെങ്കിൽപ്പോലും, ഡോക്ടറുടെ നിർദേശങ്ങൾ അനുസരിച്ച് നിർദ്ദേശിച്ചിട്ടുള്ള ആൻറിബയോട്ടിക്കുകളുടെ പൂർണ്ണമായ കോഴ്‌സ് എടുക്കുന്നത് ഉറപ്പാക്കുക.

മറ്റൊരാൾക്ക് നിർദ്ദേശിച്ച ആൻറിബയോട്ടിക്കുകൾ ഒരിക്കലും ഉപയോഗിക്കരുത്.

നിങ്ങളുടെ പഴയ കുറിപ്പുകൾ ഉപയോഗിച്ച് വീണ്ടും ആൻറിബയോട്ടിക് വാങ്ങി ഉപയോഗിക്കരുത്.

നിർദ്ദേശിച്ച പ്രകാരം ആൻറിബയോട്ടിക്കുകൾ സൂക്ഷിക്കുക.

കൈകൾ ശുചിത്വത്തോടെയും മറ്റ് അണുബാധ നിയന്ത്രണ നടപടികളും പരിശീലിക്കുന്നത് തുടരുക.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker