ആരോഗ്യംഖത്തർ

കൊവിഡിന്റെ ഇന്ത്യൻ വകഭേദം ആഗോള തലത്തിൽ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

കഴിഞ്ഞ വർഷം ഇന്ത്യയിൽ കണ്ടെത്തിയ കൊവിഡ് B.1.617 വേരിയന്റിനെ ആഗോളതലത്തിൽ ഉത്കണ്ഠ സൃഷ്ടിക്കുന്ന വകഭേദമായി തരംതിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന തിങ്കളാഴ്ച അറിയിച്ചു. കൊവിഡ് 19നുമായി ബന്ധപ്പെട്ട ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ലീഡ് മരിയ വാൻ കെർഖോവ് ഒരു ബ്രീഫിംഗിലാണ് ഇക്കാര്യം പറഞ്ഞത്.

ഇന്ത്യയിൽ കൊറോണ വൈറസ് അണുബാധയും മരണവും തിങ്കളാഴ്ച രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കിലാണ്. ഇത് രാജ്യത്ത് വീണ്ടുമൊരു ലോക്ക് ഡൗണിനുള്ള സാധ്യതയും വർദ്ധിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബറിൽ ബി.1.617 ന്റെ വകഭേദം ഇന്ത്യയിൽ ആദ്യമായി തിരിച്ചറിഞ്ഞതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഈ വേരിയൻറ് ഇതിനകം തന്നെ മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും ഇതേത്തുടർന്ന് പല രാജ്യങ്ങളും ഇന്ത്യയിൽ നിന്നുള്ളവർക്കു വിലക്കും നിയന്ത്രണങ്ങളും ഏർപ്പെടുത്തുകയും ചെയ്തു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker