അന്തർദേശീയംആരോഗ്യംഖത്തർ

ഖത്തറിലെത്തുന്ന യാത്രക്കാർ ശ്രദ്ധിക്കുക, എയർപോർട്ടിൽ റാൻഡം കൊവിഡ് പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രാലയം

ഖത്തറിലെത്തുന്ന യാത്രക്കാരിൽ ചിലർ റാൻഡം കോവിഡ്-19 പരിശോധനയുടെ ഭാഗമാകുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത് സൗജന്യമായി ഹമദ് വിമാനത്താവളത്തിൽ വച്ചു തന്നെ നടത്തപ്പെടും.

യാത്രക്കാരുടെയും സമൂഹത്തിൻറെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള ഖത്തറിന്റെ നടപടികളുടെ ഭാഗമായാണ് പൊതുജനാരോഗ്യ മന്ത്രാലയം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മെഡിക്കൽ ടീമുകൾ വഴി ഖത്തറിലേക്ക് എത്തുന്ന യാത്രക്കാരുടെ ചെറിയ വിഭാഗങ്ങളിൽ ക്രമരഹിതമായ കൊവിഡ് പരിശോധനകൾ നടത്തുന്നത്.

– നിർബന്ധിത പ്രീ-ട്രാവൽ പി‌സി‌ആർ ടെസ്റ്റിനു പുറമേയാണ് റാൻഡം കൊവിഡ് പരിശോധന.

– ഏതു യാത്രക്കാരനും ഇതിന്റെ ഭാഗമാകാൻ സാധ്യതയുണ്ട്. ഇതിനായി തിരഞ്ഞെടുക്കപ്പെട്ടവരെ ടെർമിനലിനുള്ളിൽ വച്ചു തന്നെ മെഡിക്കൽ ടീമുകൾ അറിയിക്കും.

– പി‌സി‌ആർ പരിശോധന നടത്താൻ മെഡിക്കൽ ടീമുകൾ നിങ്ങളോട് ആവശ്യപ്പെടും.

– ഈ പരിശോധന സൗജന്യവും കുറച്ച് മിനിറ്റുകൾ മാത്രം എടുക്കുന്നതുമാണ്.

– തുടർന്ന് ഖത്തറിലേക്കുള്ള നിങ്ങൾക്ക് പ്രവേശിക്കാം. പി‌സി‌ആർ പരിശോധനാ ഫലം പ്രോസസ്സ് ചെയ്യുന്നതു വരെ നിങ്ങളുടെ ഇഹ്തിറാസ് സ്റ്റാറ്റസ് പച്ചയായി തുടരും.

– പി‌സി‌ആർ‌ പരിശോധനാ ഫലം SMSലൂടെ നിങ്ങളെ 24 മണിക്കൂറിനുള്ളിൽ‌ അറിയിക്കും.

– പി‌സി‌ആർ‌ പരിശോധനയിൽ‌ പോസിറ്റീവായി കണ്ടെത്തുന്ന യാത്രക്കാർ‌ക്ക് ആവശ്യമായ നടപടികളെക്കുറിച്ച് അറിയിക്കും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker