ആരോഗ്യംഖത്തർ

ഖത്തറിലെ ജനങ്ങൾക്കിടയിൽ മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വർദ്ധിച്ചുവെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ സർവേ

പൊതുജനാരോഗ്യ മന്ത്രാലയം നടത്തിയ ഖത്തർ ദേശീയ മാനസികാരോഗ്യ മനോഭാവ, ബോധവൽക്കരണ സർവേ 2020ന്റെ പ്രാഥമിക കണ്ടെത്തലുകൾ ഖത്തറിലെ ജനങ്ങൾക്കിടയിൽ മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധത്തിൽ ഗണ്യമായ വർദ്ധനവുണ്ടെന്നു കാണിക്കുന്നു.

ആരോഗ്യമന്ത്രാലയം ഖത്തറിൽ നടത്തിയ ഇത്തരത്തിലുള്ള ഏറ്റവും വലിയ പ്രതിനിധി സർവേയിൽ 16നും 64നും ഇടയിൽ പ്രായമുള്ള 1,100 പൗരന്മാരിൽ നിന്നും ഖത്തറിലെ താമസക്കാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പൊതുജനാരോഗ്യ മേഖലയുടെ പുരോഗതി നിരീക്ഷിക്കുന്നതിൽ 2020 ഖത്തർ ദേശീയ മാനസികാരോഗ്യ മനോഭാവ, ബോധവൽക്കരണ സർവേയും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

സർവേയിൽ നിന്നുള്ള കണ്ടെത്തലുകൾ മാനസികാരോഗ്യം, ക്ഷേമം എന്നിവയെക്കുറിച്ചു സമൂഹത്തിന്റെ അവബോധം, അറിവ് എന്നിവയെക്കുറിച്ച് ഉൾക്കാഴ്ച നൽകുന്നതാണ്. കൂടുതൽ ഫലപ്രദമായ ആരോഗ്യ സേവനങ്ങളും ആശയവിനിമയങ്ങളും വികസിപ്പിക്കുന്നതിനും ഖത്തറിലെ നിവാസികളുടെ ക്ഷേമം, സന്തോഷം, ആരോഗ്യം എന്നിവ മെച്ചപ്പെടുത്തുന്നതിനും സർവേ സഹായിക്കുമെന്ന് പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടർ ഷെയ്ഖ് ഡോ. മുഹമ്മദ് അൽ താനി പറഞ്ഞു

സർവേയുടെ പൂർണ്ണ കണ്ടെത്തലുകൾ വർഷാവസാനം ലഭ്യമാകും. എന്നിരുന്നാലും, പ്രാഥമിക കണ്ടെത്തലുകൾ സമൂഹത്തിലെ മാനസികാരോഗ്യത്തെയും ക്ഷേമത്തെയും കുറിച്ചുള്ള അവബോധത്തിന്റെയും മനസ്സിലാക്കലിന്റെയും തോത് അടുത്ത കാലത്തായി ഉയർന്നുവെന്ന് വ്യക്തമാക്കുന്നതാണ്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker