വീണ്ടും കമ്മ്യൂണിറ്റി കൊവിഡ് കേസുകൾ നൂറിൽ താഴെ, ഖത്തറിൽ പുതിയതായി രോഗബാധ സ്ഥിരീകരിക്കപ്പെട്ടത് 134 പേർക്ക്
ഖത്തറിൽ ഇന്ന് 134 പുതിയ കൊവിഡ് കേസുകളാണു കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 143 പേർ രോഗമുക്തി നേടിയപ്പോൾ അസുഖം ഭേദമായ മൊത്തം ആളുകളുടെ എണ്ണം 138490 ആയി.
പുതിയ 134 കേസുകളിൽ 42 പേർ വിദേശത്ത് നിന്ന് മടയെത്തിയ യാത്രക്കാരും 92 എണ്ണം കമ്മ്യൂണിറ്റി കേസുകളുമാണ്. എല്ലാ പുതിയ കേസുകളും ഐസൊലേഷനിൽ ആണെന്നും അവരുടെ ആരോഗ്യനിലയനുസരിച്ച് ആവശ്യമായ പരിരക്ഷ ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
കൊവിഡ് നിയന്ത്രണങ്ങൾ ഖത്തറിൽ എടുത്തുകളയുമ്പോൾ, മുൻകരുതൽ നടപടികൾ പാലിച്ച് വൈറസ് നിയന്ത്രിക്കുന്നതിൽ എല്ലാവരും അവരുടെ പങ്ക് വഹിക്കേണ്ടത് പ്രധാനമാണ്:
– ശാരീരിക അകലം പാലിക്കുക
– മറ്റുള്ളവരുമായുള്ള സമ്പർക്കം, തിരക്കേറിയ സ്ഥലങ്ങൾ, മറ്റ് ആളുകൾ ഒത്തുചേരുന്ന സ്ഥലങ്ങൾ എന്നിവ ഒഴിവാക്കുക
– മാസ്ക് ധരിക്കുക
– പതിവായി കൈ കഴുകുക
Qatar reports 92 community cases of #Covid19 on Dec 13#Qatar https://t.co/UE4x2uavmX
— The Peninsula Qatar (@PeninsulaQatar) December 13, 2020