സാമൂഹിക അകലം പാലിക്കാത്തവർക്കും പിടിവീഴും, ഖത്തറിൽ 631 പേർക്കെതിരെ നടപടി
കോവിഡ് 19 മുൻകരുതൽ നടപടികൾ ലംഘിച്ചതിന് 631 പേർക്കെതിരെ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം നടപടിയെടുത്തു. മാസ്ക് ധരിക്കാത്തതിന് 580 പേർക്കെതിരെയും ഒരു വാഹനത്തിൽ പരമാവധി ഉണ്ടാകാവുന്ന ആളുകളുടെ എണ്ണം ലംഘിച്ചതിന് 23 പേർക്കെതിരെയും നടപടിയുണ്ടായി.
ഒരേ കുടുംബത്തിലെ അംഗങ്ങളല്ലെങ്കിൽ ഡ്രൈവർ ഉൾപ്പെടെ 4 പേർ മാത്രമേ വാഹനത്തിൽ പാടൂവെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. 12373 പേരെ മാസ്ക് ധരിക്കാത്തതിനും വാഹനത്തിനുള്ളിൽ ആളുകളുടെ പരിധി പാലിക്കാത്തതിന് 392 പേരെയും ഇതുവരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്.
ഇതിനു പുറമേ സാമൂഹിക അകലം പാലിക്കാത്തതിന് 14 പേർ, ക്വാറന്റിൻ ആവശ്യതകൾ ലംഘിച്ചതിന് 8 പേർ, ഇഹ്തിറാസ് ആപ്പ് ഡൗൺലോഡ് ചെയ്യാത്തതിനു 6 പേർ എന്നിവർക്കെതിരെയും നടപടിയുണ്ടായി.
MoI books 14 for not maintaining social distancing; 580 for not wearing masks#Qatar #Doha #Covid19 https://t.co/w5i5eN0hwA
— The Peninsula Qatar (@PeninsulaQatar) February 12, 2021