അപ്‌ഡേറ്റ്സ്ആരോഗ്യംഖത്തർ

കൊവിഡ് വ്യാപനം തടയാനുള്ള നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തി ഖത്തർ

ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലിഫ ബിൻ അബ്ദുൾഅസിസ് അൽ താനിയുടെ അദ്ധ്യക്ഷതയിൽ ഇന്നു ചേർന്ന ക്യാബിനറ്റ് യോഗം രാജ്യത്ത് കൊവിഡ് വ്യാപനം ചെറുക്കുന്നതിനു വേണ്ടി ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ ഇളവു വരുത്താൻ തീരുമാനിച്ചു. ക്യാബിനറ്റ് യോഗത്തിലെ പ്രധാന തീരുമാനങ്ങൾ താഴെ പറയുന്നു.

സ്വകാര്യമേഖലയിലെ തൊഴിലാളികളുടെ അനുവദനീയമായ ജോലി സമയം രാവിലെ ഏഴു മണി മുതൽ രാത്രി എട്ടു മണി വരെ.

വ്യായാമവും പരിശീലനവും ചെയ്യുമ്പോൾ മാസ്ക് ഒഴിവാക്കാം. താമസസ്ഥലത്തിനു തൊട്ടടുത്തു തന്നെ വ്യായാമവും പരിശീലനവും ചെയ്യണമെന്നു നിർബന്ധമില്ല. അതേ സമയം ഇതിനായി കൂട്ടം ചേരുന്നത് ഒഴിവാക്കണം, മൂന്നു മീറ്റർ സാമൂഹിക അകലം പാലിക്കണം.

വാഹനങ്ങളിൽ ഡ്രൈവറടക്കം നാലു പേർക്കു വരെ യാത്ര ചെയ്യാം. കുടുംബാംഗങ്ങളാണെങ്കിൽ ഈ നിർദ്ദേശം ബാധകമല്ല.

ബസിന്റെ കപാസിറ്റിയുടെ പകുതി പേരെ യാത്ര ചെയ്യാൻ പാടൂ എന്ന നിയന്ത്രണം തുടരും.

ജൂൺ നാലു മുതൽ മറ്റൊരു അറിയിപ്പുണ്ടാകുന്നതു വരെ ഈ നിലയിൽ കാര്യങ്ങൾ തുടരും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker