ആരോഗ്യംക്രൈംഖത്തർ

വ്യാജസർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് മെഡിക്കൽ പ്രാക്റ്റീസിങ്ങിന് അപേക്ഷിച്ചവരെ കരിമ്പട്ടികയിൽ ചേർത്തു

വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ഖത്തറിലെ ആരോഗ്യമേഖലയിൽ ജോലി ചെയ്യാനുള്ള ലൈസൻസിനായി അപേക്ഷിച്ച 23 ആരോഗ്യ പരിശീലകരെ കർശനമായ പരിശോധനകൾ വഴി കണ്ടെത്തിയതായി പൊതുജനാരോഗ്യ മന്ത്രാലയം (എം‌പി‌എച്ച്) വ്യക്തമാക്കി. 17 ഡോക്ടർമാർ, 4 അനുബന്ധ മെഡിക്കൽ പ്രൊഫഷണലുകൾ, രണ്ട് നഴ്‌സുമാർ എന്നിവരാണ് വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി ജോലിക്ക് അപേക്ഷിച്ചത്.

ആരോഗ്യ പരിപാലന വകുപ്പിനെ പ്രതിനിധീകരിക്കുന്ന മന്ത്രാലയം, ലൈസൻസിംഗിന് ആവശ്യമായ രേഖകൾ എല്ലാം വിപുലമായി പരിശോധിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടത്തുന്നുണ്ട്. ഇതു വഴി ആരോഗ്യ പ്രാക്ടീഷണർ ജോലിക്കായി രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് എന്തെങ്കിലും തട്ടിപ്പ് നടത്തിയെങ്കിൽ അതു കണ്ടെത്താൻ സഹായകമാകുന്നു.

വ്യാജ സർട്ടിഫിക്കറ്റുകളിൽ ഭൂരിഭാഗവും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകളാണ്. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും അവരെ കരിമ്പട്ടികയിൽ പെടുത്തി രാജ്യത്ത് ജോലി ചെയ്യുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു. കൂടാതെ ജിസിസി രാജ്യങ്ങളിൽ അവരുടെ പേരുകൾ തുടർനടപടികൾ അനുസരിച്ച് പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

“ഞങ്ങളുടെ നടപടിക്രമങ്ങളിലൂടെ, രജിസ്ട്രേഷനും ലൈസൻസിംഗിനും അപേക്ഷിക്കുന്ന പ്രാക്ടീഷണർമാർ നൽകിയ സർട്ടിഫിക്കറ്റുകളുടെയും രേഖകളുടെയും സാധുത പരിശോധിക്കാനും അവരുടെ കഴിവുകൾ ഉറപ്പാക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. തൊഴിലിന്റെ നൈതികതയും വിശ്വാസവും എല്ലാവർക്കും ബാധകമാണ്.” ആരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യ പരിപാലന വകുപ്പ് ഡയറക്ടർ ഡോ. സാദ് റാഷിദ് അൽ കാബി പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker