അന്തർദേശീയംആരോഗ്യംഖത്തർ

ഖത്തറിൽ ഉപയോഗത്തിലുള്ള വാക്സിനുകൾ കൊവിഡിന്റെ ഇന്ത്യൻ വകഭേദത്തെയും പ്രതിരോധിക്കും

ലബോറട്ടറി പരീക്ഷണമനുസരിച്ച്, ഇന്ത്യയിലും മറ്റ് പല രാജ്യങ്ങളിലും അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് വേരിയന്റിനെതിരെ ഫൈസർ ആൻഡ് ബയോഎൻടെക്, മോഡേണ എന്നീ കോവിഡ് വാക്സിനുകൾ ഫലപ്രദമാണെന്നു കണ്ടെത്തി.

ഖത്തറിൽ അംഗീകരിക്കുകയും ഉപയോഗിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന വാക്സിനുകളാണ് ഫൈസറും മൊഡേണയും. അതേ സമയം ഈ പഠനം അംഗീകൃത ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാൽ പ്രാഥമിക വിവരമായാണു കണക്കാക്കപ്പെടുക.

കൊവിഡിന്റെ ഇന്ത്യൻ വകഭേദം ഖത്തറിൽ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാണു ആരോഗ്യ മന്ത്രാലയം ഒരാഴ്ച മുൻപു വ്യക്തമാക്കിയത്. ഇന്ത്യയിൽ നിന്നു വരുന്നവർക്ക് രാജ്യത്ത് നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുമുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker