ശൈത്യകാല ക്യാമ്പിംഗ് സീസൺ സമാപിക്കുന്ന തീയ്യതിയറിയിച്ച് എംഎംഇ
ശൈത്യകാല ക്യാമ്പിംഗ് സീസൺ മെയ് 21 ന് സമാപിക്കുമെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം (എംഎംഇ) അറിയിച്ചു. ശീതകാല ക്യാമ്പുകളുടെ ഉടമകൾ അവരുടെ കൂടാരങ്ങളും വ്യക്തിഗത വസ്തുക്കളും ഉടനടി നീക്കം ചെയ്യാനും ക്യാമ്പിംഗ് സൈറ്റുകൾ വൃത്തിയായി സൂക്ഷിക്കാനും മന്ത്രാലയം സോഷ്യൽ മീഡിയ അക്കൗണ്ടിൽ ആവശ്യപ്പെട്ടു.
1987ലെ പത്താം നമ്പർ നിയമം അനുസരിച്ച് സംസ്ഥാന സ്വത്തു കയ്യേറിയതു നീക്കം ചെയ്യുന്നതിനുള്ള പ്രചാരണത്തിന്റെ മൂന്നാം ഘട്ടം ആരംഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. മൂന്നാം ഘട്ടത്തിൽ അൽ സുവൈഹ്ലിയ, അബു സിദ്ര, ലാബ്സെയർ, അൽ സന, ലൊവീന, ഖൗസാൻ, സൗത്ത് ഏരിയ, ഉം ജാസിം, അത്ബ, ഉം ബറാക്ക, സംസാമ, സൗത്ത് മിതർ, ഉം അൽ അഫായി എന്നിവ ഉൾപ്പെടുന്നു. ഈ കാമ്പെയ്ൻ മെയ് 23 മുതൽ 2021 ഓഗസ്റ്റ് 23 വരെ ആരംഭിക്കും.
Separately, the ministry also stated that it will launch the stage 3 of the campaign to remove #encroachments on state property in accordance with Law No 10 of 1987.#Qatar #WinterCamping https://t.co/WhvDPZSMeT
— The Peninsula Qatar (@PeninsulaQatar) May 16, 2021