അപ്‌ഡേറ്റ്സ്ഖത്തർ

ഖത്തറിലെ ജനങ്ങൾക്കു ദേശീയദിനാശംസകൾ നേർന്ന് അമീർ

ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നു. അറബിയിൽ എഴുതിയ ഒരു ട്വീറ്റിലൂടെയാണ് അദ്ദേഹം ജനങ്ങൾക്ക് ആശംസകൾ നേർന്നത്.

“ഒട്ടനവധി വെല്ലുവിളികളെ അഭിമുഖീകരിച്ച ഈ വർഷം നടക്കുന്ന നമ്മുടെ രാജ്യത്തിന്റെ ദേശീയ ദിനത്തിൽ, ഇവിടുത്തെ ജനങ്ങൾക്ക് ആശംസകൾ നേരുന്നു. തലമുറകളിലൂടെ നൽകിയും നേടിയും ഖത്തർ സ്വന്തമാക്കിയ ഗുണങ്ങളുടെ സംഹിത കൂടിയാണിത്. സുസ്ഥിരത, സമൃദ്ധി, വികസനം എന്നിവയുടെ മരുപ്പച്ചയാക്കി ഇതു ഖത്തറിനെ മാറ്റി.”

“ഈ നവോത്ഥാനത്തിൽ ഞങ്ങൾ അഭിമാനിക്കുന്നു. ദൈവഹിതവും പിന്നെ നമ്മുടെ പുത്രന്മാരുടെയും പെൺമക്കളുടെയും ആഗ്രഹവും ഉപയോഗിച്ച് കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” അമീർ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker