ആരോഗ്യംഖത്തർ

ഖത്തറിൽ 82 വയസു പ്രായമുള്ള സ്ത്രീക്ക് കൊവിഡ് രോഗമുക്തി, ആഹ്ലാദത്തോടെ ആരോഗ്യപ്രവർത്തകർ

കൊവിഡ് 19 വൈറസ് ബാധയേറ്റ എൺപത്തിരണ്ടു വയസുള്ള ഖത്തർ സ്വദേശിയായ സ്ത്രീക്ക് രോഗമുക്തി. പൂർണമായി രോഗം ഭേദമായ ഇവർ ഇന്നലെ ആശുപത്രി വിട്ടത് ആരോഗ്യ പ്രവർത്തകർ ആഘോഷിക്കുകയും ചെയ്തു. ആരോഗ്യ പ്രവർത്തകർ പരസ്പരം അഭിനന്ദിക്കുന്നതിന്റെയും രോഗമുണ്ടായിരുന്ന സ്ത്രീയെ പുണരുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു.

കൊവിഡിനെ പിടിച്ചു കെട്ടാനുള്ള ഖത്തറിന്റെ പോരാട്ടങ്ങൾക്കു നേരെ നെറ്റി ചുളിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് ഇത്രയും പ്രായമേറിയ സ്ത്രീ രാജ്യത്ത് രോഗമുക്തി നേടിയത്. പ്രായം കൂടിയ ആളുകൾക്ക് രോഗബാധയുണ്ടായാൽ ചികിത്സിച്ചു മാറ്റാൻ ബുദ്ധിമുട്ടാണെന്ന് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിട്ടുള്ളപ്പോഴാണ് എൺപത്തി രണ്ടുകാരിയായ സ്ത്രീ രോഗം മാറി ആശുപത്രി വിട്ടത്.

രാജ്യത്ത് കൊവിഡ് രോഗികളുടെ നിരക്ക് വർദ്ധിച്ചു വരുന്നുണ്ടെങ്കിലും അവർക്ക് കൃത്യമായ ചികിത്സയും മെഡിക്കൽ സേവനങ്ങളും ലഭിക്കുന്നുണ്ടെന്നാണ് ഇതു വ്യക്തമാക്കുന്നത്. രോഗബാധിതരുടെ എണ്ണത്തെ അപേക്ഷിച്ച് മരണനിരക്ക് ഏറ്റവും കുറഞ്ഞ രാജ്യം കൂടിയാണ് ഖത്തർ.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker