ഖത്തർ

മിഡിൽ ഈസ്റ്റ് & നോർത്ത് ആഫ്രിക്ക ഷോർട്ട് ഫിലിം വീക്ക് നാളെ മുതൽ, സൗജന്യമായി കാണാം

20 ഹ്രസ്വചിത്രങ്ങളുമായി, യൂനുസ് എമ്രെ സെന്റർ സംഘടിപ്പിക്കുന്ന “മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക വീക്ക് ഓഫ് ഷോർട്ട് ഫിലിംസ്” പ്രോഗ്രാം നാളെ വിർച്വലായി ആരംഭിക്കും.

പത്ത് തുർക്കി ഷോകളും ഖത്തർ, മൊറോക്കോ, ലെബനൻ, ജോർദാൻ, ഈജിപ്ത്, പലസ്തീൻ എന്നിവിടങ്ങളിൽ നിന്നുള്ള 10 അറബ് ഹ്രസ്വചിത്രങ്ങളും പ്രദർശനത്തിനെത്തും.

ഷോകൾ എല്ലാവർക്കുമായി സൗജന്യമായി കേന്ദ്രത്തിന്റെ വെബ്‌സൈറ്റ് odka.eventive.org വഴി ലഭ്യമാകും. ദിവസവും ശരാശരി നാല് വ്യത്യസ്ത സിനിമകൾ, ദിവസം മുഴുവൻ കാണാവുന്ന തരത്തിൽ ലഭ്യമാകും.

യൂനുസ് എമ്രെ ടർക്കിഷ് കൾച്ചറൽ സെന്റർ പുറത്തിറക്കിയ പ്രസ്താവനയിൽ ഈ പരിപാടിയിൽ പങ്കെടുക്കുന്ന മിക്ക സിനിമകളും മുമ്പ് അന്താരാഷ്ട്ര ഉത്സവങ്ങളിൽ പങ്കെടുക്കുകയും പ്രധാനപ്പെട്ട സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ടെന്നു വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker