അന്തർദേശീയംഖത്തർ

ഗൾഫ് പ്രതിസന്ധി അവസാനിപ്പിക്കാനുള്ള അന്തിമതീരുമാനം ഈ മാസത്തെ ജിസിസി ഉച്ചകോടിയിൽ ഉണ്ടായേക്കും

ഈ മാസം നടക്കാനിരിക്കുന്ന ജിസിസി ഉച്ചകോടിയിൽ ഖത്തറിനെതിരായ അനധികൃത ഉപരോധം അവസാനിപ്പിക്കാനുള്ള അന്തിമകരാർ ഒപ്പിടാൻ ഗൾഫ് രാജ്യങ്ങൾ തയ്യാറെടുക്കുന്നതായി കുവൈറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എല്ലാ രാജ്യങ്ങളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന 41ആമത് ജിസിസി ഉച്ചകോടിയിൽ ഉപരോധം സംബന്ധിച്ച് അന്തിമ ഒത്തുതീർപ്പിലെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ചർച്ചകൾ നടക്കുകയെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചതായി അൽ റായ് പത്രം റിപ്പോർട്ട് ചെയ്തു.

സൗദി, യുഎഇ, ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങൾ തർക്കവിഷയങ്ങളും 2017ൽ പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടതു മുതൽ നിലവിലുണ്ടായിരുന്ന ആവശ്യങ്ങളും ചർച്ചചെയ്യുമെന്നും അന്തിമ കരാർ ചുമതലപ്പെട്ട വർക്കിംഗ് ഗ്രൂപ്പുകളിലൂടെയാണ് തയ്യാറാക്കപ്പെടുന്നതെന്നും അൽ റായി വെളിപ്പെടുത്തി.

ഈ വർഷത്തെ ഉച്ചകോടിയുടെ തീയതിയും സ്ഥലവും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, തുടക്കത്തിൽ ബഹ്‌റൈനിൽ നടക്കാൻ പദ്ധതിയിട്ടിരുന്നത് വിള്ളലിന് മധ്യസ്ഥത വഹിക്കുന്ന കുവൈത്തിലേക്ക് മാറ്റാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു.

ബഹ്‌റൈൻ, യുഎഇ എന്നിങ്ങനെ സമീപകാലത്തെ സംഭവവികാസങ്ങളെക്കുറിച്ച് ഇതുവരെ മൗനം പാലിച്ച രാജ്യങ്ങളുടെ നിലപാടിനെക്കുറിച്ചും യോഗം വെളിച്ചം വീശുമെന്ന് പ്രതീക്ഷിക്കുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker