കാലാവസ്ഥഖത്തർ

ഖത്തറിലെ ജനങ്ങൾ ശ്രദ്ധിക്കുക, കാലാവസ്ഥാ മുന്നറിയിപ്പു നൽകി ക്യുഎംഡി

മെയ് 26 ബുധനാഴ്ച മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ തുടങ്ങുമെന്നും ഇതു ഖത്തറിലെ തുറന്ന സ്ഥലങ്ങളിൽ പൊടിപടലങ്ങൾ ഉയരുന്നതിനു കാരണമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചില പ്രദേശങ്ങളിൽ കാറ്റിന്റെ വേഗത 12-22 കെടി മുതൽ 28 കെടി വരെ ആയിരിക്കുമെന്നും മെയ് 28 വെള്ളിയാഴ്ച വരെ ഇത് തുടരുമെന്നും അവർ വ്യക്തമാക്കി.

ശക്തമായ കാറ്റ്, വേലിയേറ്റം എന്നിവ മെയ് 29 വരെ ഉണ്ടായേക്കാമെന്ന് വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സമയത്ത് തിരമാലകളുടെ ഉയരം 5-8 അടി മുതൽ 10 അടി വരെ ഉയരത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. വൈകുന്നേരം 6 മണി വരെ വളരെ ചൂടായിരിക്കുമെന്നും ഓഫ്‌ഷോറിലെ സ്ഥലങ്ങളിൽ ആദ്യം മൂടൽമഞ്ഞുണ്ടാകുമെന്നും സൂചിപ്പിച്ചു.

തെക്കുകിഴക്കൻ കാറ്റ് വളരെ കുറഞ്ഞോ മിതമായോ വീശുമ്പോൾ 4 മുതൽ 9 കിലോമീറ്റർ വരെയായിരിക്കും ദൂരക്കാഴ്ച ഉണ്ടാവുക. മെയ് അവസാനം മുതൽ അൽബവാരി കാറ്റ് ആരംഭിച്ച് ജൂലൈ പകുതി വരെ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അഭിപ്രായപ്പെട്ടു. വടക്കൻ അറേബ്യൻ ഉപദ്വീപിൽ ഉയർന്ന മർദ്ദം ഉണ്ടാകുന്നതിനൊപ്പം ഇന്ത്യൻ മൺസൂണിന്റെ ഫലമായുണ്ടാകുന്ന വടക്കുപടിഞ്ഞാറൻ കാറ്റാണിത്.

ഈ കാറ്റിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്വഭാവം, അത് രാത്രിയിൽ ദുർബലമാവുകയും സൂര്യോദയ സമയത്ത് ശക്തി പ്രാപിക്കുകയും ചെയ്യുന്നുവെന്നതാണ്. ഇത് പൊടിപടലത്തിനും താഴ്ന്ന ആപേക്ഷിക ആർദ്രതയും വേലിയേറ്റത്തിനും കുറഞ്ഞ ദൃശ്യപരതയ്ക്കും കാരണമാകുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker