കാലാവസ്ഥഖത്തർ

നാളെ മുതൽ കാലാവസ്ഥാമാറ്റം, മറൈൻ വാണിംഗ് നൽകി ക്യുഎംഡി

ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) നാളെ വൈകുന്നേരം മുതൽ അടുത്ത ആഴ്ച (ജൂൺ 15) വരെ മറൈൻ വാണിംഗ് പ്രഖ്യാപിച്ചു. ഈ കാലയളവിൽ ശക്തമായ കാറ്റും ഉയർന്ന തിരമാലകളും പ്രതീക്ഷിക്കാം.

വടക്കുപടിഞ്ഞാറൻ കാറ്റ് 12-22 കെ.ടി. വരെയും ഇടയ്ക്കു 33 കെ.ടി വരെയുമെത്താം. ചില സമയങ്ങളിൽ തിരമാലകളുടെ ഉയരം 4-8 അടി മുതൽ 11 അടി വരെ ഉയരുമെന്നും ക്യുഎംഡി വ്യക്തമാക്കി.

ഈ കാലാവസ്ഥയെത്തുടർന്ന്, ഈ കാലയളവിൽ സമുദ്ര പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്ന് ക്യുഎംഡി എല്ലാ പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker