അപ്‌ഡേറ്റ്സ്ഖത്തർ

ഊർജ്ജ സംരക്ഷണത്തിന് സുപ്രധാന ചുവടുവെപ്പുമായി ദോഹ മെട്രോ

ഊർജ്ജസംരക്ഷണം ഒരു പ്രധാന ലക്ഷ്യമായി കരുതി ഖത്തർ ഏർപ്പെടുത്തുന്ന പദ്ധതികൾക്കു പിന്തുണയുമായി ദോഹ മെട്രോയും. ഊർജ്ജ സംരക്ഷണത്തിന്റെ ഭാഗമായി സുപ്രധാന ചുവടുവെപ്പിന് മെട്രോ ഒരുങ്ങുകയാണെന്ന് അവർ ട്വിറ്ററിൽ അറിയിച്ചു.

ദോഹ മെട്രോയിലെ എല്ലാ സ്റ്റേഷനുകളിലും ഇനി മുതൽ എൽഇഡി ലൈറ്റിംഗ് ടെക്നോളജി ഉപയോഗിച്ചു തുടങ്ങുമെന്ന് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം ട്വിറ്ററിൽ അറിയിച്ചു. ഊർജ്ജ ഉപയോഗം കുറക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

ഊർജ്ജ സംരക്ഷണവും പരിസ്ഥിതി സുസ്ഥിരതയും ഖത്തറിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഇതിന്റെ ഭാഗമായി പൊതുഗതാഗതം വൈദ്യുതിയിൽ പ്രവർത്തിക്കുന്നതാക്കാനുള്ള നീക്കങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker