ഖത്തറിൽ ഇലക്ട്രിക് വാഹനങ്ങൾക്കു സൗജന്യ ചാർജിംഗ് യൂണിറ്റുകൾ നൽകാനുള്ള കരാറിൽ ഒപ്പുവെച്ചു
ഇലക്ട്രിക് വാഹനങ്ങൾക്ക് സൗജന്യമായി ചാർജിംഗ് യൂണിറ്റുകൾ നൽകുന്നതിനായി ഗതാഗത, വാർത്താവിനിമയ മന്ത്രാലയം നാസർ ബിൻ ഖാലിദ് & സൺസ് ഹോൾഡിംഗ് കോ, ക്യു-ഓട്ടോ എന്നിവയുമായി രണ്ട് ധാരണാപത്രങ്ങൾ ഒപ്പിട്ടു. ഒപ്പിടുന്ന ചടങ്ങിൽ മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അൽ സുലൈതി പങ്കെടുത്തിരുന്നു.
ധാരണാപത്രമനുസരിച്ച്, ഇലക്ട്രിക് വെഹിക്കിൾ ചാർജറുകൾ സൗജന്യമായി നൽകാനും ചാർജിംഗ് യൂണിറ്റുകൾക്ക് ആനുകാലിക അറ്റകുറ്റപ്പണി നടത്താനും രണ്ട് കമ്പനികളും പ്രതിജ്ഞാബദ്ധരാണ്. ചാർജിംഗ് യൂണിറ്റുകൾ ഖത്തർ നിർദ്ദേശിച്ച ഇലക്ട്രിക് ചാർജറുകളുടെ സവിശേഷതകൾ പാലിച്ച് ഗതാഗത, വാർത്താവിനിമയ മന്ത്രാലയം വ്യക്തമാക്കുന്ന സ്ഥലങ്ങളിൽ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്യും.
Ministry signs MoUs to provide free electric vehicle charging units#Qatar https://t.co/kuC5ZztGYQ
— The Peninsula Qatar (@PeninsulaQatar) November 4, 2020
2022 ഓടെ ഖത്തറിലെ പബ്ലിക് ട്രാൻസിറ്റ് ബസുകളിൽ 25 ശതമാനവും വൈദ്യുതിയിൽ പ്രവർത്തിക്കുന്നവയാകും. പബ്ലിക് ബസുകൾ, സർക്കാർ സ്കൂൾ ബസുകൾ, ദോഹ മെട്രോ ഫീഡർ ബസുകൾ എന്നിവയും ക്രമേണ വൈദ്യുതീകരണത്തിലേക്ക് മാറുകയും അങ്ങനെ 2030ഓടെ ബസുകളിൽ നിന്നുള്ള ദോഷകരമായ കാർബൺ ഉദ്വമനം കുറയ്ക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നടപ്പിലാക്കും ചെയ്യും.
ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്റാമ) പ്രസിഡന്റ് എംഗ് എസ്സ ബിൻ ഹിലാൽ അൽ കുവാരി, നാസർ ബിൻ ഖാലിദ് & സൺസ് ചെയർമാൻ ഷെയ്ഖ് നവാഫ് ബിൻ നാസർ ബിൻ ഖാലിദ് അൽ താനി, ക്യൂ-ഓട്ടോ സ്ഥാപക ചെയർപേഴ്സൺ ഷെഷ്ഖ ഹനാദി നാസർ ബിൻ ഖാലിദ് അൽ താനി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.