ഖത്തർ
ജൈവകൃഷിയെ പിന്തുണക്കാൻ സഹായവുമായി മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം
ഖത്തർ സുസ്ഥിരതാ വാരം സമാപിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കാനുള്ള സഹായവുമായി മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം. അൽ വക്രയിൽ ജൈവകൃഷി നടപ്പിലാക്കുന്നതിനെ സഹായിക്കുന്ന നടപടികളാണ് മന്ത്രാലയം ചെയ്തത്.
അൽ വക്രയിലെ ജൈവകൃഷിക്കാർക്കു നൽകുന്നതിനായി അഞ്ഞൂറു ചാക്ക് ജൈവവളം മന്ത്രാലയം കഴിഞ്ഞ ദിവസം വിതരണം ചെയ്തു. വിന്റർ സീസണിൽ കൃഷിക്കാർക്ക് വളരെയധികം ഉപകാരപ്പെടുന്ന കാര്യമാണ് ഇതുവഴി മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം നടപ്പിൽ വരുത്തിയത്.
As many as 500 bags of organic fertilizer were distributed in Al Wakra to encourage organic farming amid the winter season and to mark the conclusion of the Qatar Sustainability Week. #MME #QSW #WinterFarming pic.twitter.com/ARF4SW76wR
— Qatar Tribune (@Qatar_Tribune) November 10, 2020