അപ്‌ഡേറ്റ്സ്ഖത്തർ

അബ്ദുല്ല ബിൻ ജാസിം സ്ട്രീറ്റിൽ ആറു മാസത്തേക്കു ഗതാഗത നിയന്ത്രണം

പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) ജാബർ ബിൻ മുഹമ്മദ് സ്ട്രീറ്റിനും ഗ്രാൻഡ് ഹമദ് സ്ട്രീറ്റിനുമിടയിലെ അബ്ദുല്ല ബിൻ ജാസിം സ്ട്രീറ്റിന്റെ ഒരു ഭാഗത്ത് താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടൽ പ്രഖ്യാപിച്ചു. രണ്ടു പാതകളുള്ള ഈ സ്ട്രീറ്റിൽ ജാബർ ബിൻ മുഹമ്മദ് സ്ട്രീറ്റ് മുതൽ ഗ്രാൻഡ് ഹമദ് സ്ട്രീറ്റ് വരെയുള്ള ദിശയിൽ വൺവേ റോഡാക്കി മാറ്റും.

അടയ്ക്കൽ ഇന്ന് (മെയ് 8) മുതൽ നടപ്പാക്കും. ഇത് 6 മാസത്തേക്ക് തുടരും. ജനറൽ ട്രാഫിക് ഡയറക്ടറേറ്റുമായി സഹകരിച്ചാണ് അടക്കൽ നടപ്പാക്കുന്നത്. ദോഹ കേന്ദ്ര വികസന, സൗന്ദര്യവത്കരണ പദ്ധതികളുടെ ഭാഗമായി പാക്കേജ് 2 എയുടെ അടിസ്ഥാന സൗകര്യവികസനവും സൗന്ദര്യവത്കരണ പ്രവർത്തനങ്ങളും അബ്ദുല്ല ബിൻ ജാസിം സ്ട്രീറ്റിൽ നടപ്പാക്കുകയാണ് ലക്ഷ്യം.

ഈ കാലയളവിൽ, അബ്ദുല്ല ബിൻ ജാസിം സ്ട്രീറ്റിന്റെ ഈ ഭാഗം ഉപയോഗിക്കേണ്ടവർ, ജാബർ ബിൻ മുഹമ്മദ് സ്ട്രീറ്റിലെത്താൻ അൽ കോർണിഷ് സ്ട്രീറ്റിലേക്കോ അലി ബിൻ അബ്ദുല്ല സ്ട്രീറ്റിലേക്കോ തുടരണം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker