ഖത്തർ

ഖത്തറിൽ ഈ മാസം സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും ദൃശ്യമാകും

ഖത്തറിലെ ആകാശം രണ്ട് ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളായ സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം എന്നിവയ്ക്ക് ഈ മാസം സാക്ഷ്യം വഹിക്കുമെന്ന് ഖത്തർ സെന്റർ ഫോർ സ്പേസ് സയൻസസ് ആൻഡ് ആസ്ട്രോണമി അറിയിച്ചു.

ചന്ദ്രന്റെ അർദ്ധനിഴൽ ഗ്രഹണം ആയിരിക്കും ആദ്യമുണ്ടാകുന്ന പ്രതിഭാസം. അത് ജൂൺ 5 വെള്ളിയാഴ്ചയാണുണ്ടാവുക. ചന്ദ്രൻ ഭൂമിയുടെ നിഴലിലാകുന്നത് രാത്രി 8:45നാണ് ആരംഭിക്കുക. രാത്രി 10.24ന് അത് ഉച്ചസ്ഥായിയിലെത്തും. അതിനു ശേഷം ചന്ദ്രൻ നിഴലിലാകുന്നത് ഗണ്യമായി കുറയുകയും അർദ്ധരാത്രിക്ക് ശേഷം 12:04 ന് അവസാനിക്കുകയും ചെയ്യുന്നു.

ജൂൺ 21 ഞായറാഴ്ചയാണ് ഭാഗികമായ സൂര്യഗ്രഹണ പ്രതിഭാസമുണ്ടാകുക. ഇതിൽ സൂര്യന്റെ 70 ശതമാനവും ചന്ദ്രൻ മറക്കും. ഖത്തറിൽ എല്ലായിടത്തും ഇത് ദൃശ്യമാകും. രാവിലെ 7.12ന് ഗ്രഹണം ആരംഭിക്കുമെന്നാണ് സൂചനകൾ. രാവിലെ 8.30ന് ഉച്ചസ്ഥായിയിലെത്തി 10.02ന് ഗ്രഹണം അവസാനിക്കും.

ഈ രണ്ട് ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളും പ്രകൃതിയിൽ സംഭവിക്കുന്നതാണെന്നും അതിൽ നിന്ന് ലോകത്തിന് ഒരു ദോഷവും സംഭവിക്കില്ലെന്നും ഖത്തർ സെന്റർ ഫോർ സ്പേസ് സയൻസസ് ആൻഡ് ആസ്ട്രണോമിയുടെ പ്രസിഡന്റായ ഷെയ്ഖ് സൽമാൻ ബിൻ ജാബർ അൽ താനി ഓർമ്മിപ്പിച്ചു. ഇതു മൂലം ദുരന്തങ്ങളും പകർച്ചവ്യാധികളും ഉണ്ടാകുമെന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരെ പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker