അപ്‌ഡേറ്റ്സ്ഖത്തർബിസിനസ്

വാണിജ്യ രജിസ്ട്രേഷനുകളും ലൈസൻസുകളും പുതുക്കുന്ന കാര്യത്തിൽ നിർദ്ദേശവുമായി ഖത്തർ

2020 മാർച്ച് മുതൽ ജൂൺ വരെയുള്ള സമയത്ത് കാലാവധി തീരുന്ന വാണിജ്യ രജിസ്ട്രേഷനുകളും ലൈസൻസുകളും സ്വയം പുതുക്കപ്പെടുമെന്ന് മിനിസ്ട്രി ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി അറിയിച്ചു. കൊവിഡ് വൈറസിന്റെ വ്യാപനം രാജ്യത്ത് ശക്തമായതിനെ തുടർന്നാണ് ഇത്തരമൊരു തീരുമാനം.

ആറു മാസത്തേക്കാണ് വാണിജ്യ രജിസ്ട്രേഷനുകളും ലൈസൻസുകളും പുതുക്കപ്പെടുക. അതിനു ശേഷമുള്ള കാര്യങ്ങൾ പിന്നീട് അറിയിക്കും. പുതുക്കാനുള്ള ഫീസിനെക്കുറിച്ചും പിന്നീട് അറിയിപ്പു തരുമെന്ന് മന്ത്രാലയം ട്വീറ്റിലൂടെ വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker