ഖത്തർ

മഴക്കാലത്തെ ബുദ്ധിമുട്ടുകൾ നേരിടാനുള്ള ഒരുക്കങ്ങൾ ഖത്തർ പൂർത്തിയാക്കി

മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഖത്തറിൽ മഴക്കാലവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനുള്ള മുന്നൊരുക്കങ്ങൾ വിശകലനം ചെയ്യാനുള്ള യോഗം ചേർന്നതായി മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.

മഴക്കാലത്ത് റോഡിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ട് ഗതാഗത തടസമുണ്ടാകുന്നത് സ്ഥിരമാണ്. പരിസ്ഥിതി മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഗതാഗത വകുപ്പ് എന്നിവ ഏകോപിച്ച് ഇതിനെതിരെ നടത്തുന്ന മുന്നൊരുക്കങ്ങളുടെ ഭാഗമായി പുതിയ കൺട്രോൾ റൂം പ്രധാനമന്ത്രി ഖാലിദ് ബിൻ ഖലീഫ അൽ താനി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തിരുന്നു.

റോഡിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടാൽ മന്ത്രാലയത്തിന്റെ കീഴിലുള്ള ദ്രുതകർമ സേന എത്തി അതൊഴിവാക്കി ഗതാഗതം പെട്ടെന്നു പുനരാരംഭിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുമെന്ന് മന്ത്രാലയം അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker