ആരോഗ്യംഖത്തർ

കൊവിഡ് പരിശോധനക്ക് ഇന്നു മുതൽ ഡ്രൈവ് ത്രൂ പരിശോധന കേന്ദ്രങ്ങൾ

കൊവിഡ് പരിശോധന നടത്തുന്നതിനു വേണ്ടി മൂന്നു പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഡ്രൈവ് ത്രൂ സ്രവ പരിശോധന കേന്ദ്രങ്ങൾ ഇന്നു മുതൽ ആരംഭിക്കുമെന്ന് പിഎച്ച്സിസി അറിയിച്ചു. അൽ വാബ്, അൽ തുമാമ, ലീബൈബ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണ് ഡ്രൈവ് ത്രൂ സ്രവ പരിശോധനാ സൗകര്യം ഒരുക്കിയിരിക്കുന്നത്.

നിലവിൽ മൂന്നു കേന്ദ്രങ്ങളിലും ഉച്ചക്ക് ഒരു മണി മുതൽ രാത്രി 10 മണി വരെയാണ് പരിശോധനാ സൗകര്യമുള്ളത്. എന്നാൽ പിന്നീട് ഇതു നീട്ടിയേക്കുമെന്ന് പിഎച്ച്സിസി അറിയിച്ചു. രോഗബാധിതരെ നേരത്തെ തിരിച്ചറിയാനും ഇതിലൂടെ സമൂഹ വ്യാപനം കുറയ്ക്കാനും സാധിക്കും എന്നതാണ് ഇതിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നത്. നേരത്തെ രോഗം തിരിച്ചറിയുന്നത് ചികിത്സ നൽകാൻ വളരെ ഫലപ്രദമാണ്.

ഫോൺ സന്ദേശം വഴി ക്ഷണം ലഭിച്ചവർക്കാണ് പരിശോധന നടത്താൻ അനുമതിയുള്ളത്. പ്രായമായവർ, ഗർഭിണികൾ, രോഗബാധയുണ്ടെന്നു സംശയിക്കുന്നവർ എന്നിവർക്ക് ഇക്കാര്യത്തിൽ മുൻഗണനയുണ്ടാകും. നിലവിൽ ഉയർന്ന തലത്തിൽ നിൽക്കുന്ന ഖത്തറിലെ കൊവിഡ് വ്യാപനം തടയാനാണ് ഇതു വഴി ലക്ഷ്യമിടുന്നത്.

ആദ്യം ഫോൺ കോൾ വഴി പരിശോധനക്കുള്ള ക്ഷണം പിന്നീട് മെസേജ് വഴി ഉറപ്പിക്കപ്പെടും. അതിനു ശേഷം സ്വന്തം കാറിലെത്തുന്നവരിൽ നിന്നും പരിശോധനക്കു സ്രവം സ്വീകരിക്കപ്പെടും. കൊവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയവർ പരിശോധന ഫലം വരുന്നതു വരെ വീട്ടിൽ ഒറ്റപ്പെട്ടു കഴിയേണ്ടതാണ്. പരിശോധനയുടെ ഫലം ഫോൺ വഴി ലഭിച്ചതിനു ശേഷം തുടർന്നു ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചുള്ള നിർദ്ദേശങ്ങളും നൽകും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker