അന്തർദേശീയംഖത്തർ

മുസ്ലിങ്ങൾക്കെതിരെ വിദ്വേഷ പരാമർശങ്ങൾ നടത്തുന്നതിനെ അപലപിച്ച് ഖത്തർ

മുസ്ലീങ്ങൾക്കെതിരായ ശത്രുതയും അക്രമവും വർദ്ധിപ്പിക്കുന്നതിനു ശക്തി പകരുന്ന വിദ്വേഷ പരാമർശങ്ങളെ നേരിടാൻ അന്താരാഷ്ട്ര സമൂഹവും സർക്കാരുകളും, പ്രത്യേകിച്ചും തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെ വർദ്ധനവുള്ള രാജ്യങ്ങൾക്കുള്ള ഉത്തരവാദിത്തം ഖത്തർ വ്യക്തമാക്കി. മനുഷ്യാവകാശ കൗൺസിലിന്റെ 46ആമത് പതിവ് സെഷനിൽ സംസാരിക്കുമ്പോൾ ഖത്തറിന്റെ പ്രതിനിധിയാണ് ഇക്കാര്യം പറഞ്ഞത്.

മുസ്‌ലിംകൾക്കെതിരായ പ്രത്യക്ഷവും പരോക്ഷവുമായ വിവേചനം തടയുന്നതിനും മതം പ്രകടിപ്പിക്കുന്നതിനു വ്യക്തികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ നിർത്തലാക്കുന്നതിനും നിയമ നിർവ്വഹണ ഏജൻസികൾ നടപ്പാക്കുന്ന നിഷേധാത്മകവും വിവേചനപരവുമായ സ്റ്റീരിയോടൈപ്പിംഗിനെ ചെറുക്കുന്നതിന് ഫലപ്രദമായ നടപടികൾ കൈക്കൊള്ളേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രത്യേക റിപ്പോർട്ടറുടെ അഭിപ്രായം ഖത്തർ പങ്കുവെക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇസ്‌ലാമിനോടും മുസ്‌ലിംകളോടുമുള്ള വിദ്വേഷത്തിന്റെയും ശത്രുതയുടെയും പ്രകടനമാണ് മുസ്‌ലിംകൾക്കെതിരായ മുൻവിധിക്കും വിവേചനത്തിനും ഇടയാക്കുന്ന നെഗറ്റീവ് സ്റ്റീരിയോടൈപ്പുകളിലുള്ളതെന്ന് ആശങ്കപ്പെടുന്നുവെന്നും ഇത് സാമൂഹിക, രാഷ്ട്രീയത്തിൽ നിന്ന് അവരെ ഒഴിവാക്കുന്നതിലേക്ക് നയിക്കുന്നുവെന്നും ഖത്തർ പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker