ഖത്തർ

അമീറിന്റെ പ്രസംഗം വ്യക്തമാക്കിയത് ജനങ്ങളോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെന്ന് ഷൂറ കൗൺസിൽ സ്പീക്കർ

ഷൂറ കൗൺസിലിന്റെ 49-ാമത് ഓർഡിനറി സെഷന്റെ ഉദ്ഘാടന വേളയിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി നടത്തിയ പ്രസംഗത്തെ ഷുറ കൗൺസിൽ സ്പീക്കർ അഹമദ് ബിൻ അബ്ദുള്ള ബിൻ സെയ്ദ് അൽ മഹ്മൂദ് പ്രകീർത്തിച്ചു.

ഷൂറ കൗൺസിലിന്റെ ഓർഡിനറി സെഷന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തതിന് അമീറിനോട് അവരുടെ നന്ദിയും അഭിനന്ദനവും അറിയിക്കുന്നുവെന്നും പുതിയ സെഷനു തുടക്കം കുറിച്ച പ്രസംഗത്തിൽ, ഷൂറ കൗൺസിൽ അംഗങ്ങളെ പ്രതിനിധീകരിച്ച് സ്പീക്കർ പറഞ്ഞു.

ഖത്തർ രാജ്യത്തിന്റെ നയങ്ങളും ആഭ്യന്തര, വിദേശ പ്രശ്‌നങ്ങളെക്കുറിച്ചും അവയുടെ സംഭവവികാസങ്ങളെക്കുറിച്ചും അമീറിന്റെ പ്രസംഗം കൗൺസിൽ വളരെ താല്പര്യത്തോടെയാണ് പിന്തുടർന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രസംഗത്തിൽ രാജ്യത്തിന്റെ ആഭ്യന്തര, വിദേശ നയങ്ങളിലെ നാഴികക്കല്ലുകൾ അമീർ ഉയർത്തിക്കാട്ടിയതായും ആവശ്യമായ എല്ലാ സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനും പൗരന്മാരുടെ ക്ഷേമം കൈവരിക്കുന്നതിനും വികസന സംബന്ധമായ വെല്ലുവിളികളെ അതിജീവിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളെക്കുറിച്ചു എടുത്തു പറയുകയും ചെയ്തിരുന്നു.

ഖത്തറിന് മേൽ അനധികൃതമായി ഉപരോധം ഏർപ്പെടുത്തിയപ്പോൾ അതിനെ നേരിടുന്നതിലും അതിന്റെ പ്രത്യാഘാതങ്ങൾ പരിമിതപ്പെടുത്തുന്നതിലും അദ്ദേഹം നടത്തിയ ധീരവും വിവേകപൂർണ്ണവുമായ നിലപാടുകളെക്കുറിച്ച് സ്പീക്കർ പരാമർശിച്ചു.

വൈറസ് പടരുന്നതിന്റെ തുടക്കത്തിൽ ഫലപ്രദമായ മുൻകരുതൽ നടപടികൾ കൈക്കൊള്ളുന്നതിനുള്ള അമീറിന്റെ അതിവേഗ നിർദ്ദേശങ്ങളെക്കുറിച്ചും പറഞ്ഞ സ്പീക്കർ പൗരന്മാർക്കും താമസക്കാർക്കും സനജന്യ മെഡിക്കൽ സപ്ലൈസ് നൽകുന്നതിന് പുറമേ വൈറസ് വ്യാപനം വിജയകരമായി പരിമിതപ്പെടുത്തുന്നതിൽ വലിയ സ്വാധീനം അദ്ദേഹം ചെലുത്തിയെന്നും അഭിപ്രായപ്പെട്ടു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker