ഖത്തറിൽ മുന്നൂറിലധികം പേർക്കെതിരെ നടപടിയെടുത്ത് ആഭ്യന്തര മന്ത്രാലയം
കോവിഡ് 19 മുൻകരുതൽ നടപടികൾ ലംഘിച്ചതിന് 304 പേർക്കെതിരെ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം നടപടിയെടുത്തു. മാസ്ക് ധരിക്കാത്തതിന് 266 പേർക്കെതിരെയും ഒരു വാഹനത്തിൽ പരമാവധി ഉണ്ടാകാവുന്ന ആളുകളുടെ എണ്ണം ലംഘിച്ചതിന് 25 പേർക്കെതിരെയും നടപടിയുണ്ടായി.
ഒരേ കുടുംബത്തിലെ അംഗങ്ങളല്ലെങ്കിൽ ഡ്രൈവർ ഉൾപ്പെടെ 4 പേർ മാത്രമേ വാഹനത്തിൽ പാടൂവെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് വ്യാപനം ശക്തമായതിനെ തുടർന്ന് പരിശോധന കർശനമാക്കിയതിനാൽ ഓരോ ദിവസവും നിരവധി പേരാണ് നടപടികൾ നേരിടുന്നത്.
ഇതിനു പുറമേ ഇഹ്തിറാസ് ആപ്പ് ഡൗൺലോഡ് ചെയ്യാത്തതിനു 8 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 5 പേർക്കെതിരെയും ഇവന്റ് സംഘടിപ്പിക്കുന്നതിൽ നിയമലംഘനം നടത്തിയതിന് ഒരാൾക്കെതിരെയും നടപടിയുണ്ടായി.
MoI reports 304 to prosecution for Covid-19 precautionary measure violations#Qatar #Doha #Covid19 https://t.co/FiNhXEPvgK
— The Peninsula Qatar (@PeninsulaQatar) March 2, 2021