അന്തർദേശീയംആരോഗ്യം

‘ലോംഗ് കൊവിഡ്’ സംബന്ധിച്ചു മുന്നറിയിപ്പു നൽകി ലോകാരോഗ്യ സംഘടന

ആദ്യമായി അണുബാധ കണ്ടെത്തി മാസങ്ങൾ കഴിഞ്ഞിട്ടും ആയിരക്കണക്കിന് കൊവിഡ് രോഗികൾക്ക് ഗുരുതരമായതും ശരീരത്തെ ദുർബലപ്പെടുത്തുന്നതും നീണ്ടുനിൽക്കുന്നതുമായ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ട് എന്നും ഇത് സാമൂഹിക, ആരോഗ്യ, സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുവെന്നും യൂറോപ്യൻ ആരോഗ്യ വിദഗ്ധർ പറഞ്ഞു.

“ലോംഗ് കോവിഡ്” അല്ലെങ്കിൽ “പോസ്റ്റ് കോവിഡ് സിൻഡ്രോം” എന്ന് വിളിക്കപ്പെടുന്ന അവസ്ഥയെ സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള മാർഗ്ഗനിർദ്ദേശ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിനിടെ വിദഗ്ദ്ധർ പറഞ്ഞത് 10ൽ ഒരു കോവിഡ് രോഗിക്ക് 12 ആഴ്ചകൾ പിന്നിട്ടിട്ടും അനാരോഗ്യമുണ്ടെന്നും, പലരും വളരെക്കാലം രോഗലക്ഷണങ്ങൾ അനുഭവിക്കുന്നുണ്ടെന്നുമാണ്.

ലോംഗ് കോവിഡ് കടുത്ത സാമൂഹിക, സാമ്പത്തിക, ആരോഗ്യം, തൊഴിൽപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്യൻ റീജിയണൽ ഡയറക്ടർ ഹാൻസ് ക്ലൂഗ് പറഞ്ഞു.

രോഗികളുടെ ആശങ്കകൾ ശ്രദ്ധിക്കണമെന്നും അവരെ ഗൗരവമായി കാണണമെന്നും സഹായിക്കാൻ വിവിധ തരം സേവനങ്ങൾ നടപ്പിലാക്കണമെന്നും അദ്ദേഹം ആരോഗ്യ അധികാരികളോട് ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker