അന്തർദേശീയംഖത്തർ
ജിസിസി സമ്മേളനത്തിൽ പങ്കെടുക്കാൻ ഖത്തർ അമീറിനെ ക്ഷണിച്ച് സൗദി രാജാവ്
രണ്ട് വിശുദ്ധ പള്ളികളുടെ രക്ഷാധികാരിയായ സൗദി അറേബ്യയിലെ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിൽ നിന്ന് ജിസിസിയുടെ സുപ്രീം കൗൺസിലിന്റെ 41ആമത് സെഷനിൽ പങ്കെടുക്കാൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിക്ക് ക്ഷണം ലഭിച്ചു.
ജിസിസി സമ്മേളനം ജനുവരി 5 ന് സൗദി അറേബ്യയിൽ വച്ചാണു നടക്കുന്നത്. ഇന്ന് രാവിലെ അമീരി ദിവാൻ ലൈബ്രറിയിൽ ജിസിസി സെക്രട്ടറി ജനറൽ ഡോ നയ്ഫ് ഫലാഹ് അൽ ഹജ്റഫ് ആണ് സൗദി രാജാവിന്റെ ക്ഷണമടങ്ങുന്ന സന്ദേശം അമീറിനു നൽകിയത്.
Amir receives invitation from Saudi King to attend Gulf summit#Qatar https://t.co/HjM6nxoFLv
— The Peninsula Qatar (@PeninsulaQatar) December 30, 2020