അപ്‌ഡേറ്റ്സ്ഖത്തർ

സിദ്ര സ്റ്റോറുകളിൽ നിന്നും ഓൺലൈൻ ഡെലിവറി സേവനം ആരംഭിച്ചു

ഖത്തർ ഫ്യുവൽ (വോകോഡ്) വ്യാഴാഴ്ച മുതൽ തലാബതുമായി കൈകോർത്ത് സിദ്ര സ്റ്റോറുകളിൽ നിന്ന് അവശ്യമായ ഉൽപ്പന്നങ്ങൾ ഓൺലൈൻ ഡെലിവറിയായി എത്തിക്കുമെന്ന് അറിയിച്ചു. ഓൺലൈൻ ഷോപ്പിംഗ് ആവശ്യങ്ങളെ ഇതു പിന്തുണക്കുന്നതിനോടൊപ്പം ഉപയോക്താക്കൾക്ക് കോൺടാക്റ്റ്ലെസ് ഷോപ്പിംഗിന്റെ അനുഭവം വാഗ്ദാനം ചെയ്യുന്നു.

കൊവിഡ് പാൻഡെമിക്കിനെ തുടർന്ന് ഉപയോക്താക്കൾക്ക് സേവനം നൽകുന്നതിന് പുതിയതും സുരക്ഷിതവുമായ മാർഗ്ഗങ്ങളും കൺവീനിയൻസ് സ്റ്റോറുകളും കണ്ടെത്തുന്നതിന്റെ ഭാഗമായാണ് സിദ്ര അവരുടെ സേവനങ്ങൾ ഓൺലൈൻ ഡെലിവറിയിലേക്ക് വ്യാപിക്കുന്നത്.

“സിദ്രയുടെ കോൺ‌ടാക്റ്റ്ലെസ് ഹോം ഡെലിവറി സേവനം ഇപ്പോൾ തിരഞ്ഞെടുത്ത 30 സ്ഥലങ്ങളിൽ ആരംഭിച്ചു. ഞങ്ങളുടെ ഉപയോക്താക്കൾക്ക് സാധ്യമായത്ര കാര്യങ്ങൾ ചെയ്യുന്നതിന്റെ ഭാഗമായി അവശ്യവസ്തുക്കൾ സുരക്ഷിതമായും സൗകര്യപ്രദമായും ലഭ്യമാക്കുമെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” വോകോഡിലെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സാദ് റാഷിദ് അൽ മുഹന്നദി പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker